തിരച്ചിൽ തുടരുന്നു; കടലിൽ കാണാതായവരെ കണ്ടെത്താനായില്ല
text_fieldsമുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ ഭാര്യ സ്റ്റിജിയെ കലക്ടർ അനുകുമാരി ആശ്വസിപ്പിക്കുന്നു
ചിറയിൻകീഴ്/വിഴിഞ്ഞം (തിരുവനന്തപുരം): മുതലപ്പൊഴിയിലും വിഴിഞ്ഞത്തും ബോട്ടപകടങ്ങളിൽ കാണാതായ ഷിജു, ജോൺ മത്യാസ് എന്നിവർക്കുവേണ്ടിയുള്ള തിരച്ചിൽ ഞായറാഴ്ചയും തുടർന്നു. രാവിലെ തന്നെ സ്കൂബ സംഘം മുതലപ്പൊഴിയിൽ തിരച്ചിൽ ആരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനം, ഹെലികോപ്റ്റർ എന്നിവയും പങ്കാളികളായി. നേവി സംഘം വൈകുന്നേരം നാലോടെ മുതലപ്പൊഴിയിലെത്തി. ഐ.എൻ.എസ് കൽപ്പേനി ആഴക്കടലിൽ നങ്കൂരമിട്ടു.
കലക്ടർ അനുകുമാരി മുതലപ്പൊഴിയിലെത്തി രക്ഷാപ്രവർത്തനം വിലയിരുത്തുകയും അപകടത്തിൽപെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു.
നേവി സ്ക്യൂബ ഡൈവേഴ്സ് തിരച്ചിലിൽ പങ്കാളികളാകുമെന്ന് കലക്ടർ പറഞ്ഞു. തിങ്കളാഴ്ചയും തിരച്ചിൽ നടത്തും. നിലവിൽ കാറ്റിന്റെ പ്രവാഹം തെക്കോട്ടാണ്. ഈ സാഹചര്യം പരിഗണിച്ച് കന്യാകുമാരി കലക്ടറുമായി സംസാരിച്ചിട്ടുണ്ട്.
തമിഴ്നാട് തെക്കൻ പൊലീസ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു. വിഴിഞ്ഞത്ത് മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രതീക്ഷ എന്ന ബോട്ടും കോസ്റ്റുഗാർഡിന്റെ കപ്പലും കോസ്റ്റൽ പൊലീസുമാണ് ഞായറാഴ്ച പരിശോധന നടത്തിയത്. എന്നാൽ, ജോൺ മത്യാസിനെ കണ്ടെത്താനായില്ല.
പരിശോധന തൃപ്തികരമല്ലെന്ന് വീട് സന്ദർശിക്കാനെത്തിയ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് ജോണിന്റെ ഭാര്യ പറഞ്ഞു. ഫിഷിറീസ് മന്ത്രിയോ മുഖ്യമന്ത്രിയോ എത്താത്തതിലും വിമശനം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

