Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓട്ടോറിക്ഷ തോട്ടിൽ മറിഞ്ഞ് കാണാതായ വിദ്യാധരനായി തിരച്ചിൽ ഊർജിതം

text_fields
bookmark_border
ഓട്ടോറിക്ഷ തോട്ടിൽ മറിഞ്ഞ് കാണാതായ വിദ്യാധരനായി തിരച്ചിൽ ഊർജിതം
cancel
camera_alt

ഒ​ഴു​ക്കി​ല്‍പ്പെ​ട്ട് കാ​ണാ​താ​യ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ വി​ദ്യാ​ധ​ര​നാ​യി സ്‌​കൂ​ബാ സം​ഘ​ത്തി​ന്റെ തി​ര​ച്ചി​ല്‍

വെഞ്ഞാറമൂട്: നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഒഴുക്കില്‍പ്പെട്ട കുറ്റിയാണി സ്വദേശി വിദ്യാധരനെ (67) കണ്ടെത്താനായില്ല. തിരച്ചില്‍ രണ്ടാം ദിനവും ഫലം കാണാതെ തുടരുന്നു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ വേറ്റിനാട് - കുറ്റിയാണി റോഡില്‍ ചിറക്കോണം തോടിന്റെ കൈവഴിയിലായിരുന്നു അപകടം. വിവാഹസല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം പന്തലക്കോട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ വിദ്യാധരനും മുന്‍ പഞ്ചായത്ത് അംഗമായ ഭാര്യ ലതാകുമാരിയും സ്വന്തം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ശക്തമായ മഴയില്‍ തോട് നിറഞ്ഞു കവിഞ്ഞ് റോഡ് പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു. ഈ സമയം സ്ഥലത്തെത്തിയ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.

പിന്‍സീറ്റിലുണ്ടായിരുന്ന ലതാകുമാരി റോഡിലേക്ക് തെറിച്ചുവീണു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് ലതാകുമാരിയെ രക്ഷപ്പെടുത്തിയത്. എന്നാല്‍ വിദ്യാധരന്‍ വാഹനത്തോടൊപ്പം ഒരാള്‍പ്പൊക്കത്തില്‍ വെള്ളമുള്ള തോട്ടിലേക്ക് താഴ്ന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷ കുറച്ചകലെയെത്തി പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. നാട്ടുകാര്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും കുത്തിയൊഴുകുന്ന വെള്ളം വില്ലനായി.

തുടര്‍ന്ന് വട്ടപ്പാറ പൊലീസും നെടുമങ്ങാട്, വെഞ്ഞാറമൂട് എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഒഴുക്കില്‍പ്പെട്ട ഓട്ടോറിക്ഷ പിന്നീട് കുറച്ചകലെ നിന്ന് കണ്ടെത്തിയെങ്കിലും വിദ്യാധരനെ കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ അഗ്‌നിരക്ഷാ സേനയുടെ സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കി. വേറ്റിനാട് മുതല്‍ വേളാവൂര്‍ സമന്വയ നഗര്‍ വരെ തോടിന്റെ ഭാഗങ്ങളില്‍ സ്‌കൂബാ സംഘം അരിച്ചുപെറുക്കി.

വേറ്റിനാട്ടില്‍ നിന്ന് ചെറിയ കൈവഴിയായി ഒഴുകുന്ന തോട് പ്ലാക്കീഴ് എത്തുന്നതോടെ ചെറു നദിയായി മാറുന്നുണ്ട്. തോടിന്റെ ഇരുവശത്തുമുള്ള അടിക്കാടുകളുടെയും കൈതക്കാടുകളുടെയും ഉള്‍വശങ്ങളിലേക്ക് ഇറങ്ങിയാണ് മുങ്ങല്‍ വിദഗ്ദ്ധരും നാട്ടുകാരും തിരച്ചില്‍ നടത്തിയത്. വെളിച്ചക്കുറവ് കാരണം സംഘം തിങ്കളാഴ്ച ആറ് മണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചു. ശക്തമായ മഴയില്‍ കുത്തിയൊഴുകിയ വെള്ളത്തില്‍ വിദ്യാധരന്‍ കൂടുതല്‍ താഴേക്ക് ഒഴുകിപ്പോകാനുള്ള സാധ്യതയും രക്ഷാപ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല. ‌ചൊവ്വാഴ്ച വീണ്ടും തിരച്ചില്‍ നടത്തും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Search Intensifies for Student After Auto Plunges into Ravine
Next Story