Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഴിഞ്ഞത്ത് കാണാതായ...

വിഴിഞ്ഞത്ത് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം; ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടു

text_fields
bookmark_border
Coast Guard
cancel

തിരുവനന്തപുരം: വിഴിഞ്ഞത്ത് ​മ​ത്സ്യ​ബ​ന്ധ​ന​ വള്ളം ​മ​റി​ഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിക്കായി തിരച്ചിൽ ഊർജിതം. കാ​ണാ​താ​യ പു​ല്ലു​വി​ള സ്വ​ദേ​ശി സ്റ്റെ​ല്ല​സി​നാ​യാണ് കോ​സ്റ്റ്ഗാ​ർ​ഡിന്‍റെ തി​ര​ച്ചി​ൽ പുരോഗമിക്കുന്നത്. തിരച്ചിലിന് ഹെലികോപ്റ്റർ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ വി​ഴി​ഞ്ഞം വാ​ർ​ഫി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് അ​ഞ്ചം​ഗ​സം​ഘം സ​ഞ്ച​രി​ച്ച വ​ള്ളം മ​റ‍ി​ഞ്ഞ​ത്. അപകടത്തിൽ ഒ​രാ​ൾ മ​രി​ച്ചു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ പു​ല്ലു​വി​ള പ​ഴ​യ തു​റ​പു​ര​യി​ടം സ്വ​ദേ​ശി ആ​ന്‍റ​ണി ത​ദ​യു​സാ​ണ് (52) മ​രി​ച്ച​ത്. മൂ​ന്നു​ പേ​ർ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു.

അതേസമയം, വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ തിരികെ എത്തിയിട്ടില്ല. രണ്ട് വള്ളങ്ങളിലായി പോയ എട്ടു പേരാണ് മടങ്ങിയെത്താത്തത്. ഇവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjammissingFisherman
News Summary - Search intensifies for missing fisherman in Vizhinjam
Next Story