Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒഴുകിവന്ന തേങ്ങ എടുക്കാൻ ആറ്റിലേക്ക് ചാടി; വയോധികനായുള്ള തിരച്ചിൽ രണ്ടാം ദിവസവും തുടരുന്നു
text_fieldsbookmark_border
അടൂർ: മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി. മണക്കാല സ്വദേശി ഗോവിന്ദനെയാണ് (60) കാണാതായത്.
ഇന്നലെ മീൻ പിടിക്കുന്നതിന് ചൂണ്ടയിടുകയായിരുന്നു ഇദ്ദേഹം. ഈ സമയം തേങ്ങ ഒഴുകി വരുന്നത് കണ്ട് ഇത് എടുക്കുന്നതിനായി പള്ളിക്കലാറ്റിലേക്ക് ചാടി ഒഴുക്കിൽ പെടുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേന അധികൃതർ പറത്തു.
ഗോവിന്ദനെ കണ്ടെത്തുന്നതിനായി അഗ്നി രക്ഷാസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലൂം ഫലം കണ്ടില്ല. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

