Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 2:19 PM IST Updated On
date_range 2 Dec 2017 1:10 PM ISTഒാഖി ലക്ഷദ്വീപിലേക്ക്: നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ; തെരച്ചിൽ തുടരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിെൻറ സംഹാരതാണ്ഡവത്തിൽ വിറങ്ങലിച്ച് സംസ്ഥാനം. കനത്തമഴയും കാറ്റും ആരംഭിച്ച് 48 മണിക്കൂർ പിന്നിട്ടിട്ടും നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ആഴക്കടലിൽ ജീവന് മല്ലടിക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു. വെള്ളിയാഴ്ച കടലിൽനിന്ന് രണ്ട് മൃതദേഹങ്ങൾകൂടി ലഭിച്ചതോടെ കേരളത്തിൽ മരിച്ചവരുടെ എണ്ണം ആറായി. സർക്കാറിെൻറ രക്ഷാപ്രവർത്തനം അശാസ്ത്രീയമാണെന്നാരോപിച്ച് തീരത്ത് പ്രതിഷേധം ശക്തമായി.
218 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 38 ബോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ തൊഴിലാളികൾക്ക് ദുരിതാശ്വാസ കിറ്റുകളും ആഹാരവും നല്‍കിയിട്ടുണ്ട്. എന്നാൽ, കൊച്ചിയിൽനിന്ന് ബുധനാഴ്ച മത്സ്യബന്ധനത്തിന് പോയ 211 ബോട്ടുകളെക്കുറിച്ച് വിവരമില്ല. ഇതിലുള്ളവർ തമിഴ്നാട്ടുകാരാണ്.
തിരുവനന്തപുരം പൂന്തുറ മണൽപുറത്ത് വീട്ടിൽ സേവിയർ ലൂയിസ് (57), പൂന്തുറ ടി.സി 44/1067ൽ ക്രിസ്റ്റി സിൽവദാസൻ (51) എന്നിവരെയാണ് വെള്ളിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. കാസർകോട്ട് ബോട്ട് തകർന്ന് ഒരാളെ കടലിൽ കാണാതായി.
പരിക്കേറ്റ അറുപതോളം മത്സ്യത്തൊഴിലാളികളെ തിരുവനന്തപുരത്ത് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് കടലിലകപ്പെട്ട 185 പേരില്‍ 163 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി കലക്ടർ കെ. വാസുകി അറിയിച്ചു.
കേരള തീരത്തുനിന്ന് ലക്ഷദ്വീപിനെ കേന്ദ്രീകരിച്ച് ഓഖി നീങ്ങുന്നതിനാൽ ലക്ഷദ്വീപിലും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും കടൽ പ്രക്ഷുബ്ധമാണ്. അടുത്ത 36 മണിക്കൂറിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു. സംസ്ഥാനത്താകെ 56 വീടുകള്‍ പൂര്‍ണമായും 799 വീടുകള്‍ ഭാഗികമായും തകര്‍ന്നു.
മരണച്ചുഴിയിൽനിന്ന് ജീവിതത്തിലേക്ക്
തിരുവനന്തപുരം: കൈമെയ് മറന്ന് യുദ്ധസമാന അന്തരീക്ഷത്തിൽ ഏവരും ഒന്നുചേർന്നപ്പോൾ കടൽചുഴിയിൽ മരണം മുഖാമുഖം കണ്ട 218പേർ ജീവിതത്തിലേക്ക് തിരിച്ചെത്തി. ഒാഖി ചുഴലിക്കാറ്റിനെ തുടർന്ന് കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളെയാണ് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരക്കെത്തിച്ചത്. പലരും തണുത്തുവിറച്ച്, ശബ്ദിക്കാനാകാത്ത അവസ്ഥയിലായിരുന്നു.
നാവിക-വ്യോമ സേന, തീരരക്ഷാ സേന എന്നിവയുടെ സഹകരണത്തോടെ സര്‍ക്കാർ ഏജന്‍സികളെയും വകുപ്പുകളെയും ഏകോപിപ്പിച്ച് ഒാപറേഷൻ സിനർജി എന്ന് പേരിട്ട് നടത്തിയ രക്ഷാപ്രവർത്തനമാണ് ഇൗ ജീവനുകൾ വീണ്ടെടുത്തത്. ജപ്പാൻ കപ്പലിെൻറ സഹായവും തുണയായി. ഹെലികോപ്ടറുകളിൽ 40 ഒാളം പേരെയാണ് രക്ഷിച്ചത്. 60പേരെ ജപ്പാെൻറ കപ്പലിലും 31പേര് തീരരക്ഷാസേനയുടെ കപ്പലിലും രാത്രി തീരത്ത് എത്തിച്ചു.

രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, ഡി.ജി.പി ലോക്നാഥ് ബെഹ്റ, റവന്യൂ സെക്രട്ടറി പി.എച്ച്. കുര്യൻ മറ്റ് ഉന്നത റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുമായി സ്ഥിതിഗതി ചർച്ചചെയ്തിരുന്നു. കാണാതായ 38 മത്സ്യബന്ധനബോട്ടുകളെ കണ്ടെത്തിയതായി നാവികേസന അറിയിച്ചു. ഇതിലുള്ളവർ മടങ്ങിവരാൻ തയാറാകാത്തതിനെ അവർക്ക് ഭക്ഷണവും മറ്റു വസ്തുക്കളും എത്തിച്ചു.
നാവികസേനയുടെ ഷാര്‍ധൂ, നിരീക്ഷക്, കബ്ര, കല്പേനി കപ്പലുകളും തീര രക്ഷാസേനയുടെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും രക്ഷാപ്രവർത്തനത്തിൽ രംഗത്തുണ്ട്. കൂടാതെ നാവികസേനയുടെ രണ്ട് ഹെലികോപ്ടറുകളും രണ്ട് വിമാനങ്ങളും. തീരരക്ഷാ സേനയുടെ രണ്ട് ഡോണിയർ വിമാനങ്ങളുമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story