Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ൺ​മ​റ​യ​ത്ത്...

മ​ൺ​മ​റ​യ​ത്ത് ത​​ന്നെ; വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​സ്ഥ​ല​ത്തെ മ​ല​യി​ടി​ഞ്ഞു​ള്ള ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ഞ്ചു​പേ​ർ​ക്കു​​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു

text_fields
bookmark_border
മ​ൺ​മ​റ​യ​ത്ത് ത​​ന്നെ; വ​യ​നാ​ട് തു​ര​ങ്ക​പാ​ത നി​ർ​മാ​ണ​സ്ഥ​ല​ത്തെ മ​ല​യി​ടി​ഞ്ഞു​ള്ള ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ഞ്ചു​പേ​ർ​ക്കു​​വേ​ണ്ടി തി​ര​ച്ചി​ൽ തു​ട​രു​ന്നു
cancel
camera_alt

വ​യ​നാ​ട് മേ​പ്പാ​ടി ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ർ​മാ​ണ സ്ഥ​ല​ത്തു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്കു വേ​ണ്ടി ക​ള്ളാ​ടി പു​ഴ​യി​ൽ

തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു   -പി. സന്ദീപ്

ക​ള്ളാ​ടി (വ​യ​നാ​ട്): അ​ന്ന​വും തേ​ടി വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​യ​നാ​ട്ടി​ലെ​ത്തി​യ ആ ​അ​ഞ്ചു​പേ​രും ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. വ​യ​നാ​ട് ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ൽ തു​ര​ങ്ക​പാ​ത നി​ർ​മാ​ണ പ്ര​ദേ​ശ​ത്തെ മ​ല​യി​ടി​ഞ്ഞു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രെ ബു​ധ​നാ​ഴ്ച​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. മേ​പ്പാ​ടി ചൂ​ര​ൽ​മ​ല റോ​ഡി​ൽ മീ​നാ​ക്ഷി​യി​ലെ മ​ല തു​ര​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള മ​ണ്ണെ​ടു​ക്ക​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ചൊ​വ്വാ​ഴ്ച​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മു​ണ്ടാ​യ​ത്. നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത ദി​ലീ​പ് ബി​ൽ​ഡ്‌​കോ​ൺ ലി​മി​റ്റ​ഡ് (ഡി.​ബി.​എ​ൽ.) ക​മ്പ​നി​യു​ടെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച മ​ണ്ണി​ടി​ച്ചി​ലി​ൽ മ​രി​ച്ചി​രു​ന്നു. മ​ല​യി​ൽ തു​ര​ങ്ക​മു​ണ്ടാ​ക്കു​ന്ന ഭാ​ഗ​ത്തി​ന​ടു​ത്ത് മീ​നാ​ക്ഷി​മ​ല​യു​ടെ ഭാ​ഗം ഇ​ടി​ഞ്ഞ് താ​ഴെ​യു​ള്ള മ​ൺ​കൂ​മ്പാ​ര​മ​ട​ക്കം ചൂ​ര​ൽ​മ​ല റോ​ഡി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി തൊ​ഴി​ലാ​ളി​ക​ൾ മ​ണ്ണി​ൽ മൂ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു.

ക​മ്പ​നി ക​ൺ​സ്ട്ര​ക്ഷ​ൻ മാ​നേ​ജ​ർ വി​ക്രം റാ​ണ (ഹി​മാ​ച​ൽ പ്ര​ദേ​ശ്), എ​ൻ​ജി​നീ​യ​ർ രാ​ഹു​ൽ (ഹി​മാ​ച​ൽ പ്ര​ദേ​ശ്), എ​ക്സ്ക​വേ​റ്റ​ർ‍ ഓ​പ​റേ​റ്റ​ർ മു​ഹ​മ്മ​ദ് ഇം​റാ​ൻ (ബീ​ഹാ​ർ), സ‍ർ​വേ​യ​ർ​മാ​രാ​യ രാ​കേ​ഷ് ഗു​ച്ചൈ​ത് (പ​ശ്ചി​മ ബം​ഗാ​ൾ), അ​സ്ഹ​റു​ദ്ദീ​ൻ അ​ൻ​സാ​രി (ഉ​ത്ത​ർ​പ്ര​ദേ​ശ്) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഉ​ച്ച​യോ​ടെ ഒ​രു മൃ​ത​ദേ​ഹം ഉ​ണ്ടെ​ന്ന സം​ശ​യ​ത്തി​ല്‍ ക​ഡാ​വ​ര്‍ നാ​യ മ​ണം​പി​ടി​ച്ച സ്ഥ​ല​ത്ത് ഏ​റെ​നേ​രം മ​ണ്ണ് നീ​ക്കി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

മ​ന്ത്രി​മാ​രാ​യ എ.​പി. അ​നി​ൽ​കു​മാ​ർ, അ​ഡ്വ. ടി ​സി​ദ്ദീ​ഖ് എ​ന്നി​വ​രാ​ണ് തി​ര​ച്ചി​ല​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. തി​ര​ച്ചി​ല്‍ വ്യാ​ഴാ​ഴ്ച​യും തു​ട​രു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി​മാ​ര്‍ പ​റ​ഞ്ഞു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ദു​ര​ന്ത​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. ക​രി​പ്പൂ​രി​ല്‍നി​ന്ന് റോ​ഡ് മാ​ര്‍ഗം മീ​നാ​ക്ഷി​യി​ലെ​ത്തി​യ മു​ഖ്യ​മ​ന്ത്രി ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി ആ​ളു​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. ശേ​ഷം പ​രി​ക്കേ​റ്റ​വ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന മേ​പ്പാ​ടി ഡോ. ​മൂ​പ്പ​ന്‍സ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി. തു​ട​ർ​ന്ന് ക​ല്‍പ​റ്റ​യി​ലെ വ​യ​നാ​ട് ക​ല​ക്ട​റേ​റ്റി​ലെ​ത്തി അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി.

ക​ള്ളാ​ടി ദു​ര​ന്ത​സ്ഥ​ലം നാ​ല് സോ​ണു​ക​ളാ​ക്കി തി​രി​ച്ച് എ​ൻ.​ഡി.​ആ​ർ.​എ​ഫ്, ഫ​യ​ർ ഫോ​ഴ്സ്, പൊ​ലീ​സ്, സി​വി​ൽ ഡി​ഫ​ൻ​സ് സേ​ന​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ ഏ​ഴ് മു​ത​ൽ തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും തി​ര​ച്ചി​ൽ ദു​ഷ്‍ക​ര​മാ​ക്കു​ന്നു​ണ്ട്.

മൃതദേഹങ്ങൾ കൈമാറി

ക​ൽ​പ​റ്റ: ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ര​ണ​പ്പെ​ട്ട മൂ​ന്ന് പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് എം​ബാം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ക​രാ​ർ ക​മ്പ​നി​യാ​യ ഡി.​ബി.​എ​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​പി.​എം. മൊ​യ്തീ​ൻ ഷാ ​അ​റി​യി​ച്ചു. ഝാ​ർ​ഖ​ണ്ഡ്‌ സ്വ​ദേ​ശി​യാ​യ അ​ൻ​മോ​ലി​ന്റെ മൃ​ത​ദേ​ഹം ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ റാ​ഞ്ചി​യി​ലെ​ത്തി​ക്കും.

മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​ഞ്ചു​ല​ക്ഷം

വ​യ​നാ​ട്​ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​​ അ​ഞ്ചു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. പ​രി​ക്കേ​റ്റ​വ​രു​ടെ ചി​കി​ത്സാ ചെ​ല​വ്​ സ​ർ​ക്കാ​ർ വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:disasterinfrastructureWayanad LandslideTunnel ConstructionWayanad TunnelKerala
News Summary - Search continues for five missing in landslide at Wayanad
Next Story