Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കടലാക്രമണം: വള്ളം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: കടലാക്രമണത്തെ തുടർന്ന് വള്ളം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ വിക്കിരിയൻ കാസ്മിക്കുട്ടി (60 )യാണ് മരിച്ചത്. ചെറുവള്ളവുമായി തനിച്ച് മത്സ്യ ബന്ധനത്തിന് ഇറങ്ങവെ തീരക്കടലിൽ പൊടുന്നനെ അനുഭവപ്പെട്ട കടൽക്ഷോഭത്തിൽ അകപ്പെടുകയായിരുന്നു.
ബുധനാഴ്ച്ച പുലർച്ചെ മൂന്നു മണിക്കാണ് സംഭവം. മറ്റു വള്ളങ്ങളിലെ മത്സ്യത്തൊഴിലാളികൾ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
Next Story
