Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഡി.പി.ഐ പിന്തുണ:...

എസ്.ഡി.പി.ഐ പിന്തുണ: പാവറട്ടിയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്യപ്രതിജ്ഞക്ക്​ പിന്നാലെ രാജിവെച്ചു

text_fields
bookmark_border
എസ്.ഡി.പി.ഐ പിന്തുണ: പാവറട്ടിയിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ സത്യപ്രതിജ്ഞക്ക്​ പിന്നാലെ രാജിവെച്ചു
cancel

പാ​വ​റ​ട്ടി: പാ​വ​റ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ വി​മ​ല സേ​തു​മാ​ധ​വ​ൻ സ​ത്യ​പ്ര​തി​ജ്ഞ​ക്ക്​ പി​ന്നാ​ലെ രാ​ജി​വെ​ച്ചു. എ​സ്.​ഡി.​പി.​ഐ അം​ഗ​ങ്ങ​ളു​ടെ വോ​ട്ട്​ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ രാ​ജി. 14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ ഏ​ഴ്​ വോ​ട്ടാ​ണ്​ വി​മ​ല​ക്ക് ല​ഭി​ച്ച​ത്. ഇ​തി​ൽ ര​ണ്ട്​ വോ​ട്ട്​ എ​സ്.​ഡി.​പി.​ഐ അം​ഗ​ങ്ങ​ളു​ടേ​താ​ണ്. സ്വ​ത​ന്ത്ര​യാ​യി വി​ജ​യി​ച്ച് ഇ​ട​തി​നൊ​പ്പം നി​ൽ​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടേ​ത​ട​ക്കം ആ​റ്​ വോ​ട്ട് എ​ൽ.​ഡി.​എ​ഫി​ന്​ ല​ഭി​ച്ചു. ബി.​ജെ.​പി അം​ഗം തെ​ര​െ​ഞ്ഞ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. പി.​ഡ​ബ്ല്യു.​ഡി അ​സി. എ​ൻ​ജി​നീ​യ​ർ എ.​കെ. ന​വീ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. എ​സ്.​ഡി.​പി.​ഐ​യു​മാ​യും ബി.​ജെ.​പി​യു​മാ​യും കൂ​ട്ടു​കൂ​ടി​ല്ലെ​ന്ന കോ​ൺ​ഗ്ര​സ്​ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​സി​ഡ​ന്‍റ്​ രാ​ജി​വെ​ച്ച​തെ​ന്ന്​ പാ​ർ​ട്ടി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ വി​ള്ള​ലു​ണ്ടാ​ക്കു​ക​യെ​ന്ന എ​സ്.​ഡി.​പി.​ഐ​യു​ടെ ഗൂ​ഢ​നീ​ക്കം രാ​ജി​യോ​ടെ ത​ക​ർ​ന്നു​വെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി​ന്ധു കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം അ​യോ​ഗ്യ​യാ​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഒ​ന്നാം വാ​ർ​ഡി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് സ്വ​ത​ന്ത്ര​യാ​യി ജ​യി​ച്ച സി​ന്ധു കൂ​റു​മാ​റി ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം ചേ​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നെ​തി​രെ വി​മ​ല സേ​തു​മാ​ധ​വ​ൻ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ സി​ന്ധു​വി​നെ അ​യോ​ഗ്യ​യാ​ക്കി. വി​ധി​ക്കെ​തി​രെ സി​ന്ധു ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ വി​ധി കോ​ട​തി ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴു​ള്ള 14 അം​ഗ​ങ്ങ​ളി​ൽ അ​ഞ്ച് വീ​തം യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്, ഒ​രു സ്വ​ത​ന്ത്ര, ര​ണ്ട്​ എ​സ്.​ഡി.​പി.​ഐ, ഒ​രു ബി.​ജെ.​പി എ​ന്നി​ങ്ങ​നെ​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIPanchayat President
News Summary - SDPI support: Panchayat president resigns after taking oath in Pavaratty
Next Story