Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈരാറ്റുപേട്ടയിൽ...

ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ലെന്ന് വി.എൻ വാസവൻ

text_fields
bookmark_border
ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐ പിന്തുണ തേടിയിട്ടില്ലെന്ന് വി.എൻ വാസവൻ
cancel

ഈരാറ്റുപേട്ട (കോട്ടയം): ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുടെ പിന്തുണ സി.പി.എം തേടിയിട്ടില്ലന്ന് വി.എൻ വാസവൻ. എസ്.ഡി.പി.ഐ പിന്തുണയോടെ നഗരസഭ ഭരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിക്കലും മാറിയിട്ടില്ല. മൂന്ന് പ്രാവിശ്യം തെരഞ്ഞെടുത്തപ്പോഴും അവരുടെ വോട്ട് കൊണ്ട് ജയിക്കുകയാണെങ്കിൽ ആ ജയം വേണ്ട എന്ന് പറഞ്ഞ് രാജിവെച്ച് പോയവരാണ് ഞങ്ങൾ. അതിനാൽ ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. സ്വതന്ത്രൻമാരുൾപ്പെടെ യോജിച്ച് നിന്ന് പോകും. അല്ലാതെ, രാഷ്ട്രീയമായ ഒരു അവിശുദ്ധ കൂട്ടുകെട്ടിനും തെറ്റായ സമീപനത്തിനും ഇടത് ജനാധിപത്യ മുന്നണി മുന്നോട്ട് വരില്ല. ഞങ്ങളുടെ പ്രഖ്യാപിത നയത്തിൽ തന്നെയാകും ഭാവിയിൽ അവിടെ മത്സര രംഗത്തുണ്ടാകുക -അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയാണ് ഈരാറ്റ​ുപേട്ട നഗരസഭ യു.ഡി.എഫ്​ ചെയർപേഴ്സൻ സുഹുറ അബ്​ദുൽ ഖാദറിനെതിരെ എൽ.ഡി എഫ് കൊണ്ടുവന്ന അവിശ്വാസം പാസായത്. 28 അംഗ നഗരസഭയിൽ എൽ.ഡി.എഫിന് ഒമ്പത്​ അംഗങ്ങളാണുള്ളത്. ഇവർക്കൊപ്പം കോൺഗ്രസ്​ വിമത അൻസൽന പരിക്കുട്ടിയും എസ്.ഡി.പി.ഐയിലെ അഞ്ച്​ അംഗങ്ങളും അവിശ്വാസത്തെ പിന്തുണച്ചതോടെയാണ്​ യു.ഡി.എഫിന്​ ഭരണം നഷ്​ടമായത്​. 13 അംഗങ്ങളാണ്​ നഗരസഭയിൽ യു.ഡി.എഫിനുള്ളത്​. അവിശ്വാസ പ്രമേയചർച്ചയിൽ യു.ഡി.എഫ് അംഗങ്ങൾ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SDPIerattupettaVN vasavan
News Summary - SDPI support not sought in Erattupetta
Next Story