Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊണ്ടോട്ടി നഗരസഭ:...

കൊണ്ടോട്ടി നഗരസഭ: സ്ഥാനം ഏ​െറ്റടുത്തയുടൻ ചെയർ​േപഴ്​സ​െൻറ രാജി

text_fields
bookmark_border
കൊണ്ടോട്ടി നഗരസഭ: സ്ഥാനം ഏ​െറ്റടുത്തയുടൻ ചെയർ​േപഴ്​സ​െൻറ രാജി
cancel

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ എസ്​.ഡി.പി.​െഎയുടെ ഒരു വോട്ടി​​​െൻറ​ പിന്തുണയിൽ വിജയിച്ച മതേതര വികസനമുന്നണി സ്ഥാനാർഥി അധ്യക്ഷസ്ഥാനമേറ്റെടുത്ത്​ ഒരു മണിക്കൂറിനകം രാജിവെച്ചു. സി.പി.എം സ്വതന്ത്രയായി എൻ.എച്ച് കോളനിയിൽനിന്ന് ജയിച്ച പറമ്പീരി ഗീതയാണ് ​ചെയർ​േപഴ്​സനായി സത്യപ്രതിജ്ഞ ചെയ്​ത ഉടൻ രാജി​െവച്ചത്. 

സി.പി.എം അംഗത്തി​​​െൻറ വോട്ട്​ അസാധുവായതോടെയാണ്​ എസ്​.ഡി.പി.​െഎയുടെ പിന്തുണയോടെ ജയിച്ചത്​. പന്ത്രണ്ടരയോടെ സത്യപ്രതിജ്ഞ ചെയ്ത ഗീത 1.45-ഓടെയാണ്​ സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്​. വൈസ്​ ചെയർപേഴ്​സൻ ​െതരഞ്ഞെടുപ്പിൽ മതേതരമുന്നണി സ്ഥാനാർഥി ആയിഷാബി യു.ഡി.എഫ് സ്ഥാനാർഥി കെ.കെ. അസ്മാബിയെ പരാജയപ്പെടുത്തി. സി.പി.എമ്മും കോൺഗ്രസും നേതൃത്വം നൽകുന്ന മതേതരവികസന മുന്നണിയാണ്​ 2015ൽ രൂപവത്​കരിച്ച നഗരസഭ ഭരിച്ചിരുന്നത്​. മുന്നണി ധാരണപ്രകാരം സ്ഥാനം പരസ്​പരം കൈമാറാൻ കോൺഗ്രസിലെ സി.കെ. നാടിക്കുട്ടി ചെയർമാൻ സ്ഥാനവും സി.പി.എമ്മിലെ കെ. നഫീസ വൈസ്​ ചെയർ​​പേഴ്​സൻ സ്ഥാനവും ജനുവരി എട്ടിന്​ രാജിവെച്ചതിനെ തുടർന്നാണ്​ വ്യാഴാഴ്​ച തെരഞ്ഞെടുപ്പ്​ നടന്നത്​. 

ചെയർമാൻ സ്ഥാനത്തേക്ക്​ നടന്ന വോ​െട്ടടുപ്പിൽ 40 അംഗങ്ങളിൽ എസ്​.ഡി.പി.​െഎ അംഗം വി. അബ്​ദുൽ ഹക്കീം ഉൾപ്പെടെ 20 പേർ പി. ഗീതക്ക്​ വോട്ട്​ ചെയ്​തു. മതേതര മുന്നണിയിലെ സി.പി.എം സ്വതന്ത്രൻ പി. മുസ്തഫയുടെ വോട്ട്, ബാലറ്റ് പേപ്പറിന് പിന്നിൽ ഒപ്പ് രേഖപ്പെടുത്താത്തതിനാലാണ്​ അസാധുവായത്​. യു.ഡി.എഫിൽ മുസ്​ലിം ലീഗ്​ സ്ഥാനാർഥിയായി മത്സരിച്ച കെ.സി. ഷീബക്ക്​ 19 വോട്ടും ലഭിച്ചു. 

വൈസ്​ ചെയർപേഴ്​സൻ ​െതരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടേതടക്കം 21 വോട്ടുകൾ ആയിഷാബിക്കും 19 വോട്ടുകൾ അസ്മാബിക്കും ലഭിച്ചു. ചെയർപേഴ്​സനില്ലാത്തതിനാൽ ആയിഷാബിയുടെ സത്യപ്രതിജ്ഞ നടന്നിട്ടില്ല. വോ​െട്ടടുപ്പിന്​ മുന്നോടിയായി കോൺഗ്രസി​​​െൻറ പത്ത്​ അംഗങ്ങൾക്കും ഡി.സി.സി വിപ്പ്​ നൽകിയിരുന്നു. ഇവരിൽ കെ.കെ. അസ്​മാബി ഒഴികെ ഒമ്പത്​ പേരും വിപ്പ്​ ലംഘിച്ചു. 40 അംഗ ഭരണസമിതിയിൽ മതേതര മുന്നണിക്ക് 21-ഉം മുസ്‌ലിം ലീഗിന് 18-ഉം എസ്.ഡി.പി.ഐക്ക് ഒരംഗവുമാണുണ്ടായിരുന്നത്​. 

മതേതര മുന്നണിയിൽ കോൺഗ്രസിനും സി.പി.എമ്മിനും സ്വതന്ത്രരടക്കം പത്ത്​ അംഗങ്ങൾ വീതമാണുള്ളത്​. ഒരാൾ സി.പി.​െഎ അംഗമാണ്​. നേരത്തേ, മതേതര മുന്നണിയെ പിന്തുണച്ച പൊതുമരാമത്ത്​ സ്ഥിരംസമിതി അധ്യക്ഷ കോൺഗ്രസിലെ കെ.കെ. അസ്​മാബി ഇക്കുറി ലീഗിനൊപ്പമായിരുന്നു. നഗരസഭയിൽ ചെയർമാൻ എസ്​.സി സംവരണവും വൈസ്​ ചെയർ​​പേഴ്​സൻ വനിത സംവരണവുമാണ്​. െതരഞ്ഞെടുപ്പിന് വരണാധികാരിയായ ജില്ല രജിസ്ട്രാർ ആർ. അനിൽകുമാർ, എം.പി. ബാലസുബ്രഹ്മണ്യൻ, നഗരസഭ സെക്രട്ടറി എ. ഫിറോസ് ഖാൻ തുടങ്ങിയവർ നേതൃത്വം നൽകി. 


മുന്നണിക്ക്​ തിരിച്ചടിയായി അസാധു, നേട്ടമുണ്ടാക്കി​ മുസ്​ലിം ലീഗ്​
കൊ​ണ്ടോട്ടി: വ്യാഴാഴ്​ച നടന്ന കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ മതേതര വികസന മുന്നണിക്ക്​ തിരിച്ചടിയായി അസാധു വോട്ട്​. മതേതര മുന്നണിയുടെ ഭാഗമായ കോൺഗ്രസ്​ അംഗത്തെ കൂടെ ചേർത്ത്​ ​മുസ്​ലിം ലീഗ് നേട്ടമുണ്ടാക്കി​. നിലവിലെ രാഷ്​​ട്രീയ സ്ഥിതിയിൽ മാറ്റം വരുത്തി യു.ഡി.എഫ്​ സംവിധാനം കൊണ്ടുവരണമെന്ന സംസ്ഥാന^ജില്ല കോൺഗ്രസ്​ നേതാക്കളുടെ നിർദേശത്തി​ന്​ ഇടയിലായിരുന്നു ​ ചെയർമാൻ തെരഞ്ഞെടുപ്പ്​. എന്നാൽ, തെരഞ്ഞെടുപ്പിന്​ മുമ്പുണ്ടാക്കിയ സഖ്യമെന്ന നിലയിൽ സി.പി.എമ്മിന്​ ചെയർമാൻ സ്ഥാനത്തേക്ക്​ പിന്തുണ നൽകണമെന്നതായിരുന്നു പത്തിൽ ഒമ്പത്​ കോൺഗ്രസ്​ അംഗങ്ങളുടെയും നിലപാട്​. കോൺഗ്രസ്​ ചിഹ്​നത്തിൽ മത്സരിച്ച്​ ജയിച്ച പൊതുമരാമത്ത്​ സ്ഥിരംസമിതി അധ്യക്ഷ കെ.കെ. അസ്​മാബിയാണ്​ യു.ഡി.എഫ്​ സംവിധാനത്തി​​​െൻറ ഭാഗമായി ലീഗിനെ പിന്തുണച്ചത്​. അതേസമയം, ചിഹ്​നത്തിൽ മത്സരിച്ച്​ ജയിച്ച പി. അഹമ്മദ്​ കബീറും പി.എൻ. മോതിയും പാർട്ടി നിർദേശത്തിന്​ വിരുദ്ധമായി വികസന മുന്നണിക്കൊപ്പം നിന്നു. 

കോൺഗ്രസിലെ സ്വതന്ത്ര​​​െൻറ പിന്തുണയിലൂടെ യു.ഡി.എഫ്​ സംവിധാനം പുനഃസ്ഥാപിക്കാമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ യു.ഡി.എഫ്​ പ്രതീക്ഷ. എന്നാൽ, ഇദ്ദേഹവും മുന്നണിക്കൊപ്പം തുടരുമെന്ന്​ നിലപാട്​ സ്വീകരിച്ചതോടെ ഭരണം തുടരാമെന്ന പ്രതീക്ഷയിലായിരുന്നു വികസന മുന്നണി. എന്നാൽ, തെരഞ്ഞെടുപ്പിന്​ ഒടുവിൽ ഇടതു സ്വതന്ത്ര​​​െൻറ വോട്ട്​ അസാധുവായത്​ മുന്നണിക്ക്​ തിരിച്ചടിയായി. എസ്​.ഡി.പി.​െഎ അംഗത്തി​​​െൻറ പിന്തുണ​േയാടെ ചെയർമാൻ തെരഞ്ഞെടുപ്പിൽ വിജയിച്ചത്​ അംഗീകരിക്കാനാകില്ലെന്നായിരുന്നു ഏക സി.പി.​െഎ അംഗത്തി​​​െൻറ നിലപാട്​. ഇതോടെയാണ്​ സ്ഥാനം ഏറ്റെടുത്ത്​ ഒരു മണിക്കൂറിനകംതന്നെ ചെയർപേഴ്​സൻ സ്ഥാനം രാജിവെച്ചത്​. 

വിപ്പ് ലംഘിച്ച കൗൺസിലർമാരെ കോൺഗ്രസ്​ പുറത്താക്കി
മലപ്പുറം: കൊണ്ടോട്ടി നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്​ഥാനാർഥിക്ക് വോട്ട്​ ചെയ്യണമെന്ന പാർട്ടി വിപ്പ് ലംഘിച്ച് എൽ.ഡി.എഫ് സ്​ഥാനാർഥിക്ക് വോട്ട്​ ചെയ്ത കൊണ്ടോട്ടി നഗരസഭയിലെ കൗൺസിലർമാരെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി ജില്ല കോൺഗ്രസ്​ പ്രസിഡൻറ്​ വി.വി. പ്രകാശ് അറിയിച്ചു. അഹമ്മദ് കബീർ (വാർഡ് 17), പി.എൻ. മോതി (വാർഡ് 25), ചുക്കാൻ മുഹമ്മദാലി എന്ന ബിച്ചു (വാർഡ് 34), പറമ്പാടൻ സെയ്തലവി (വാർഡ് ഒന്ന്​), ചുണ്ടക്കാടൻ നാടിക്കുട്ടി (വാർഡ് ഒമ്പത്​), മുക്കണ്ണൻ റസിയ (വാർഡ് 10), ആയിഷാബി (വാർഡ് 18), മൂസ പറമ്പോടൻ (വാർഡ് ആറ്​), സുലൈഖ പുലിശ്ശേരി (വാർഡ് 40) എന്നിവരെയാണ്​ പുറത്താക്കിയത്​. 

ഒരു മാസത്തിനകം കൊണ്ടോട്ടിയിൽ വീണ്ടും ചെയർമാൻ തെരഞ്ഞെടുപ്പ്​
കൊണ്ടോട്ടി: ഒരു മാസത്തിനകം വീണ്ടും കൊണ്ടോട്ടി നഗരസഭയിൽ ചെയർമാൻ തെരഞ്ഞെടുപ്പ്​ നടക്കും. വ്യാഴാഴ്​ച പുതിയ ചെയർപേഴ്​സനായി തെരഞ്ഞെടുത്ത പി. ഗീത സ്ഥാനമേറ്റെടുത്ത ഉടൻ രാജിവെച്ചതോടെയാണ്​ വീണ്ടും തെരഞ്ഞെടുപ്പിനുള്ള സാഹചര്യം ഉയർന്നത്​. നിയമപ്രകാരം രാജിവെച്ച്​ 15 ദിവസം ഇതുമായി ബന്ധപ്പെട്ട്​ പരാതി നൽകാനുള്ള സമയമാണ്​. ഇൗ സമയപരിധിക്ക്​ ശേഷം മാത്രമേ തെരഞ്ഞെടുപ്പ്​ കമീഷൻ വിജ്​ഞാപനം ഇറക്കുകയുള്ളൂ. അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട വൈസ്​ ചെയർപേഴ്​സൻ സത്യപ്രതിജ്ഞ ചെയ്ത്​ അധികാരമേൽക്കാത്തതിനാൽ വികസന സ്ഥിരംസമിതി അധ്യക്ഷനായ അഡ്വ. കെ.കെ. സമദിനായിരിക്കും തുടർന്നും ചെയർമാ​​​െൻറ ചുമതല. ചെയർ​പേഴ്​സൻ രാജിവെച്ചാൽ പകരം സത്യപ്രതിജ്ഞ ചെയ്യേണ്ടത്​ ആരാണെന്ന വ്യക്​തത ഇല്ലാത്തതിനാലാണ്​ ചുമതല​യേൽക്കുന്നത്​ വൈകുന്നത്​. തെരഞ്ഞെടുപ്പ്​ കമീഷനുമായി ബന്ധപ്പെട്ട്​ രണ്ട്​ ദിവസത്തിനകം പ്രശ്​നം പരിഹരിക്കാനാകു​െമന്നാണ്​ പ്രതീക്ഷ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskondotty municipalitymalayalam newsCPM-Congress Alley
News Summary - SDPI Support: Kondotty Municipality Chairmen Resigns - Kerala News
Next Story