നിലമ്പൂരിൽ എസ്.ഡി.പി.ഐക്ക് വൻ വോട്ട് ചോർച്ച; കുറഞ്ഞത് 36 ശതമാനം
text_fieldsഎസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടി
നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്ക് വൻ വോട്ടുചോർച്ച. ഏറ്റവുമൊടുവിലെ കണക്ക് പ്രകാരം എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നടുത്തൊടിക്ക് 2075 വോട്ടാണ് ലഭിച്ചത്. 2021ൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായിരുന്ന കെ. ബാബു മണിക്ക് 3281 വോട്ട് ലഭിച്ചിരുന്നു. 36.76 ശതമാനത്തിന്‍റെ വോട്ട് കുറവാണ് ഇത്തവണയുണ്ടായത്.
ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും എസ്.ഡി.പി.ഐ വോട്ട് കുറയുന്നതാണ് ഫലത്തിൽ കാണുന്നത്. 2016ലും സ്ഥാനാർഥിയായിരുന്ന ബാബു മണിക്ക് അന്ന് 4751 വോട്ട് ലഭിച്ചിരുന്നു. അന്ന് ലഭിച്ച വോട്ടിന്‍റെ പകുതിയിലും താഴെ മാത്രമാണ് ഒമ്പത് വർഷങ്ങൾക്കിപ്പുറം ലഭിച്ചിരിക്കുന്നത്.
ഇത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ട് കുറവുണ്ടായി. വിജയിച്ച ആര്യാടൻ ഷൗക്കത്തിന് 77,737 വോട്ടാണ് ലഭിച്ചത്. 2021ൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച അഡ്വ. വി.വി. പ്രകാശിന് 78,527 വോട്ടുകൾ ലഭിച്ചിരുന്നു. ഇത്തവണ എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിന് 66,660 വോട്ടാണ് ലഭിച്ചത്. 2021ൽ പി.വി. അൻവർ ഇടത് സ്വതന്ത്രനായി മത്സരിച്ചപ്പോൾ 81,227 വോട്ടാണ് നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

