Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ല -അബ്ദുല്‍ മജീദ് ഫൈസി

text_fields
bookmark_border
Abdul Majeed Faizy
cancel

കോഴിക്കോട്: അന്തരിച്ച നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാർഥിയും മലപ്പുറം ഡി.സി.സി അധ്യക്ഷനുമായ വി.വി. പ്രകാശിനെ അനുസ്മരിച്ച് എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷൻ പി. അബ്ദുല്‍ മജീദ് ഫൈസി. എളിമ നിറഞ്ഞ പ്രകൃതമാണ് പ്രകാശിന്‍റേതെന്നും പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ലെന്നും അബ്ദുല്‍ മജീദ് ഫൈസി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വി.വി പ്രകാശിന് ആദരാജ്ഞലികള്‍
ഏറെ ഞെട്ടലും വേദനയും ഉണ്ടാക്കിയ വേര്‍പാടാണ് പ്രകാശിന്‍റേത്. എപ്പോഴും പുഞ്ചിരിയോടെ മാത്രം അഭിമുഖീകരിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. എളിമ നിറഞ്ഞ പ്രകൃതം. പ്രകാശിതമായ ആ മുഖം ഒരിക്കലും മനസില്‍ നിന്ന് മായില്ല. അദ്ദേഹത്തിന്‍റെ ആകസ്മിക വിയോഗം കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാക്കിയ വേദനയില്‍ പങ്ക് ചേരുന്നു.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SDPI State President Abdul Majeed Faizy condolences to VV Prakash
Next Story