Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്യായ ജപ്തിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം ബുധനാഴ്ച

text_fields
bookmark_border
സെക്രട്ടറിയേറ്റിനു മുമ്പില്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം നിര്‍വഹിക്കും
അന്യായ ജപ്തിക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധ സംഗമം ബുധനാഴ്ച
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് അന്യായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്നത് ബുള്‍ഡോസര്‍ രാജാണെന്നും ഇതിനെതിരെ ബുധനാഴ്ച സെക്രട്ടറിയേറ്റിനു മുമ്പിലും ജില്ലാ തലങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്നും എസ്.ഡി.പി.ഐ സംസ്ഥാന നേതൃത്വം അറിയിച്ചു. രാവിലെ 10.30ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ പ്രതിഷേധ സംഗമം സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ അഷ്‌റഫ് പ്രാവച്ചമ്പലം, എല്‍. നസീമ പങ്കെടുക്കും.

ജില്ലാ തലങ്ങളില്‍ നടക്കുന്ന പ്രതിഷേധ സംഗമം പാര്‍ട്ടി ദേശീയ സമിതിയംഗം സഹീര്‍ അബ്ബാസ് (തരുവണ-വയനാട്), സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ് (കണ്ണൂര്‍), തുളസീധരന്‍ പള്ളിക്കല്‍ (കോട്ടയം), കെ.കെ. റൈഹാനത്ത് (വളഞ്ഞവഴി-ആലപ്പുഴ), സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ (കരുനാഗപ്പള്ളി-കൊല്ലം), സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ. സ്വലാഹുദ്ദീന്‍ (പത്തനംതിട്ട), സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, പി. ജമീല (കോഴിക്കോട്), പി.ആര്‍. സിയാദ് (തിരൂര്‍-മലപ്പുറം), ജോണ്‍സണ്‍ കണ്ടച്ചിറ (തൊടുപുഴ-ഇടുക്കി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കാസര്‍കോട്), സംസ്ഥാന സമിതിയംഗങ്ങളായ അന്‍സാരി ഏനാത്ത് (കൂറ്റനാട്-പാലക്കാട്), വി.എം. ഫൈസല്‍ (തൃശൂര്‍) തുടങ്ങിയവര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതിയംഗങ്ങളായ മുസ്തഫ പാലേരി, ശശി പഞ്ചവടി, മഞ്ജുഷ മാവിലാടം എന്നിവര്‍ പ്രതിഷേധ സംഗമങ്ങളില്‍ പങ്കാളികളാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SDPI protest rally on Wednesday
Next Story