Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോടിയേരിക്ക് എസ്.ഡി.പി.ഐ വക്കീൽ നോട്ടീസയച്ചു
text_fieldsbookmark_border
കോഴിക്കോട്: ഐ.എസിെൻറ ഇന്ത്യന്‍ പതിപ്പാണ് എസ്.ഡി.പി.ഐ എന്ന പ്രസ്താവനക്കെതിരെ കോടിയേരി ബാലകൃഷ്ണന് എസ്.ഡി.പി.ഐ വക്കീല്‍ നോട്ടീസയച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കലാണ് അഡ്വ. റഫീഖ് പുളിക്കലകത്ത് മുഖേന നോട്ടീസ് അയച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി ഉന്നയിച്ച ആരോപണത്തിന് തെളിവുണ്ടെങ്കില്‍ എന്‍.ഐ.എക്ക് കൈമാറാന്‍ തയാറാകണമെന്ന് എസ്.ഡി.പി.ഐ ആവശ്യപ്പെട്ടിരുന്നു. അതിനോട് കോടിയേരി പ്രതികരിച്ചിട്ടില്ലെന്നും ഉത്തരവാദപ്പെട്ടവര്‍ നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നിയമ നടപടി ശക്തമാക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
