Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്​.ഡി.പി.​െഎ ചർച്ച:...

എസ്​.ഡി.പി.​െഎ ചർച്ച: നേതാക്കൾക്ക്​ ജാഗ്രതക്കുറവ്​ ഉണ്ടായതായി ലീഗിൽ വിമർശനം

text_fields
bookmark_border
എസ്​.ഡി.പി.​െഎ ചർച്ച: നേതാക്കൾക്ക്​ ജാഗ്രതക്കുറവ്​ ഉണ്ടായതായി ലീഗിൽ വിമർശനം
cancel

മലപ്പുറം: ലോക്​സഭ തെരഞ്ഞെടുപ്പ്​ പ്രവർത്തനം അവലോകനം ചെയ്യാൻ ചേർന്ന മുസ്​ലിം ലീഗ്​ ജില്ല പ്രവർത്തക സമിതി യ ോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്കും ഇ.ടി. മുഹമ്മദ്​ ബഷീറിനും വിമർശനം. എസ്​.ഡി.പി.​െഎ നേതാക്കളുമായുള്ള ചർച്ചയു മായി ബന്ധപ്പെട്ട്​ ഇരുവർക്കും ജാഗ്രതക്കുറവുണ്ടായതായി ഒരു എം.എൽ.എ തുറന്നടിച്ചു.

തീവ്രവാദത്തിനെതിരെ പാർട്ടി ശക്​തമായ നിലപാട്​ എടുത്തുവരു​​േമ്പാൾ ഇതിന്​ വിരുദ്ധമായ സമീപനം ഉണ്ടാകാൻ പാടില്ലായിരുന്നു. അണികൾക്കിടയിൽ ഇത്​ വലിയ ആശയക്കുഴപ്പമുണ്ടാക്കി. ആസന്നമായ തെരഞ്ഞെടുപ്പിൽ എതിരാളികൾക്ക്​ പാർട്ടിയെ ആ​​ക്രമിക്കാൻ അവസരം നൽകിയെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

കൂടിക്കാഴ്​ച യാദൃശ്ചികമാണെന്ന നിലപാട്​ യോഗത്തിലും കുഞ്ഞാലിക്കുട്ടി ആവർത്തിച്ചു. ചർച്ച ഉണ്ടായിട്ടില്ലെന്നും കാണുക മാത്രമാണ്​ ഉണ്ടായതെന്നും അദ്ദേ​ഹം പറഞ്ഞു. ഇ.ടി. മുഹമ്മദ്​ ബഷീർ ​േയാഗത്തിൽ പ​െങ്കടുത്തില്ല. സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ. മജീദ്​, സാദിഖലി ശിഹാബ്​ തങ്ങൾ എന്നിവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguekerala newssdpiLok Sabha Electon 2019
News Summary - SDPI - Muslim League meeting- Kerala news
Next Story