Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഡി.പി.ഐ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

text_fields
bookmark_border
എസ്.ഡി.പി.ഐ നേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി
cancel

മംഗളൂരു: എസ്.ഡി.പി.ഐ അമ്മുഞ്ചെ മേഖല പ്രസിഡൻറും ഓട്ടോറിക്ഷ ഡ്രൈവറുമായ അഷ്റഫ് കലായി (30) വെട്ടേറ്റ് മരിച്ചു. ബണ്ട്വാള്‍ ബെഞ്ചനപദവിലേക്ക് വാടക പോവാനുണ്ടെന്ന് പറഞ്ഞെത്തിയ സംഘം ബുധനാഴ്ച ഉച്ചയോടെയാണ് ആക്രമിച്ചത്. എസ്.ഡി.പി.ഐ സ്ഥാപക ദിനത്തില്‍ കലായില്‍ പതാകയുയർത്തിയ ശേഷം റോഡിലെ കുഴികളില്‍ കല്ലുകളിട്ട് ഗതാഗതം സുഗമമാക്കാനുള്ള ശ്രമത്തിലായിരുന്നു അഷ്​റഫ്. ഇതിനിടയിലാണ് ആക്രമണമെന്ന്​ എസ്.ഡി.പി.ഐ ജില്ല സെക്രട്ടറി എ.എം.അതാ​ഉല്ല പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് സമീപ പ്രദേശമായ കല്ലട്ക്ക, മല്‍കാര്‍ എന്നിവിടങ്ങളില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. ​പ്ര​േദശത്ത്​ സംഘർഷാവസ്​ഥ നിലനിൽക്കുകയാണ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SDPI leader murdered in manglore
Next Story