Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബി.ജെ.പി​യെ വെട്ടി...

ബി.ജെ.പി​യെ വെട്ടി എസ്​.ഡി.പി.​െഎ മൂന്നാമത്​

text_fields
bookmark_border
naseer-sdpi
cancel

​േവങ്ങര: ഉപതെരഞ്ഞെടുപ്പിൽ വൻ നേട്ടമുണ്ടാക്കിയ പാർട്ടികളിലൊന്ന്​ എസ്​.ഡി.പി.​െഎയാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരത്മ്യം ചെയ്യു​േമ്പാൾ വോട്ടുകളുടെ എണ്ണം ഇരട്ടിയിലധികമാക്കാൻ എസ്​.ഡി.പി.​െഎക്ക്​ സാധിച്ചിട്ടുണ്ട്​. 

ലീഗി​​​​​​െൻറ പൊന്നാപുരം കോട്ടയിൽ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞു എന്നതിലാണ്​ എസ്​.ഡി.പി.​െഎയുടെ പ്രധാന നേട്ടം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3049 വോട്ടുകൾ മാത്രമായിരുന്നു എസ്​.ഡി.പി.​െഎ പിടിച്ചത്​​. എന്നാൽ, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥി അഡ്വ.കെ.സി സലീം 8648 വോട്ടുകൾ നേടി.

ഹാദിയ വിഷയം ഉൾപ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു എസ്​.ഡി.പി.​െഎയുടെ പ്രചാരണം. ബി.ജെ.പിയെ സഹായിക്കുന്ന നടപടിയാണ്​ പിണറായി വിജയൻ സ്വീകരിക്കുന്നതെന്നും പ്രചാരണ വേളയിൽ എസ്​.ഡി.പി.​െഎ കുറ്റപ്പെടുത്തിയിരുന്നു. 

എസ്​.ഡി.പി.​െഎ ജി​ല്ല ക​മ്മി​റ്റി​യം​ഗ​മാ​യ നസീർ തി​രൂ​ർ ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​ണ്. 2011ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​ക്ക​ല്‍  മ​ണ്ഡ​ല​ത്തി​ലും 2016ല്‍ ​തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ലും എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ര്‍ഥി​യാ​യി മ​ത്സ​രി​ച്ചി​ട്ടു​ണ്ട്. പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:naseerkerala newssdpimalayalam newsVengara Bye Election
News Summary - SDPI HIT BJP IN VENGARA ELECTION-KERALA NEWS
Next Story