കോട്ടാങ്ങൽ പഞ്ചായത്തിലെ ഭരണ പ്രതിസന്ധി: സി.പി.എം ദുരഭിമാനം വെടിയണം –എസ്.ഡി.പി.െഎ
text_fieldsകോട്ടാങ്ങൽ: ദുരഭിമാനം വെടിഞ്ഞ് കോട്ടാങ്ങൽ പഞ്ചായത്തിലെ ഭരണ പ്രതിസന്ധി ഒഴിവാക്കാൻ സി.പി.എം തയാറാകണമെന്ന് എസ്.ഡി.പി.െഎ റാന്നി മണ്ഡലം പ്രസിഡൻറ് ഷാനവാസ് ചുങ്കപ്പാറ ആവശ്യപ്പെട്ടു. രണ്ടാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് സ്ഥാനങ്ങൾ സി.പി.എം രാജിവെപ്പിക്കുന്നത്.
ഇത് ജനാധിപത്യത്തോടും ആറാം വാർഡിലെ ജനങ്ങളോടുമുള്ള വെല്ലുവിളിയാണ്. സി.പി.എമ്മിന് ആത്മാർഥതയുണ്ടെങ്കിൽ കോട്ടാങ്ങൽ പഞ്ചായത്തിൽ എസ്.ഡി.പി.െഎ പിന്തുണയോടെ ലഭിച്ച സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ രാജിവെക്കണം. ബി.ജെ.പി പിന്തുണയോടെ റാന്നിയിൽ എൽ.ഡി.എഫ് നടത്തുന്ന ഭരണത്തിെൻറ ജാള്യത മറക്കാനാണ് കോട്ടാങ്ങൽ പഞ്ചായത്തിലെ ജനങ്ങളെ സി.പി.എം ദ്രോഹിക്കുന്നതെന്നും ഷാനവാസ് ചുങ്കപ്പാറ പറഞ്ഞു.

