Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് പിതാവിനൊപ്പം ബൈക്കിൽ പോകവേ എസ്.ഡി.പി.​ഐ പ്രവർത്തകനെ ​വെട്ടിക്കൊന്നു

text_fields
bookmark_border
എലപ്പുള്ളിയിൽ ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് സംഭവം
പാലക്കാട് പിതാവിനൊപ്പം ബൈക്കിൽ പോകവേ എസ്.ഡി.പി.​ഐ പ്രവർത്തകനെ ​വെട്ടിക്കൊന്നു
cancel
Listen to this Article

പാലക്കാട്: എലപ്പുള്ളിയിൽ പിതാവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പാലക്കാട് മുന്‍ ഡിവിഷന്‍ പ്രസിഡന്റും എസ്ഡിപിഐ എലപ്പുള്ളി പഞ്ചായത്ത് കമ്മിറ്റി അംഗവുമായ എലപ്പുള്ളി കുത്തിയതോട് സ്വദേശി സുബൈറി (44)നെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം.

ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ബൈക്കിൽ വീട്ടി​ലേക്ക് പോകുന്നതിനിടെ എലപ്പുള്ളി പള്ളിക്ക് സമീപം രണ്ട് കാറുകളിലായെത്തിയ ആര്‍എസ്എസ് സംഘം ബൈക്കിടിച്ച് വീഴ്ത്തി വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പിതാവ് അബൂബക്കറിന് ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റിട്ടുണ്ട്.

ആർ.എസ്.എസ് -ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നി​ലെന്ന് എസ്.ഡി.പി.ഐ നേതാക്കൾ ആരോപിച്ചു. എലപ്പുള്ളിയിൽ വ്യാപാരിയാണ് സുബൈർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SDPI activist killed in Palakkad
Next Story