Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേത്ര മതിലില്‍...

ക്ഷേത്ര മതിലില്‍ എസ്.ഡി.പി.​െഎ എന്ന്​ എഴുതി; കലാപത്തിനുള്ള ശ്രമമെന്ന് സംശയം

text_fields
bookmark_border
ക്ഷേത്ര മതിലില്‍ എസ്.ഡി.പി.​െഎ എന്ന്​ എഴുതി; കലാപത്തിനുള്ള ശ്രമമെന്ന് സംശയം
cancel

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ക​ണി​ച്ചോ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര മ​തി​ലി​ല്‍ എ​സ്.​ഡി.​പി.​ഐ എ​ന്ന് എ​ഴു​തി​യ നി​ല​യി​ല്‍. സ്ഥ​ല​ത്തെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ര്‍ക്കാ​നു​ള്ള നീ​ക്ക​ത്തി​െൻറ ഭാ​ഗ​മെ​ന്ന് സം​ശ​യം.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ്​ ചു​വ​രെ​ഴു​ത്ത് കാ​ണ​പ്പെ​ട്ട​ത്. ജ​ന​വാ​സ​മേ​ഖ​ല​യാ​യ ക​ണി​ച്ചോ​ട് ഭാ​ഗ​ത്ത് ആ​രു​ടെ​യും ക​ണ്ണി​ല്‍പെ​ടാ​തെ പ​ക​ല്‍ ചു​വ​രെ​ഴു​ത്തു ന​ട​ത്തി എ​ന്ന കാ​ര്യ​ത്തി​ലാ​ണ് നാ​ട്ടു​കാ​രു​ടെ സം​ശ​യം.

ഇ​ത് സം​ബ​ന്ധി​ച്ച് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍

വെ​ഞ്ഞാ​റ​മൂ​ട്: വാ​മ​ന​പു​രം ക​ണി​ച്ചോ​ട് ഭ​ഗ​വ​തി ക്ഷേ​ത്ര മ​തി​ലി​ല്‍ എ​സ്.​ഡി.​പി.​ഐ എ​ന്ന് എ​ഴു​തി​യ നി​ല​യി​ല്‍ ക​ണ്ട സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി. എ​സ്.​ഡി.​പി.​ഐ വാ​മ​ന​പു​രം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ഖാ​ലി​ദ് പാ​ങ്ങോ​ട് ആ​ണ് വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ പ​രാ​തി ന​ൽ​കി​യ​ത്.

പ്ര​ദേ​ശ​ത്ത് പാ​ര്‍ട്ടി​ക്ക് പ്ര​വ​ര്‍ത്ത​ക​രോ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പോ​ലു​മോ നി​ല​വി​ലി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ങ്ങ​ളു​ടെ പാ​ര്‍ട്ടി​യു​ടെ പേ​ര് ക്ഷേ​ത്ര മ​തി​ലി​ല്‍ എ​ഴു​തി വ​ര്‍ഗീ​യ​ക​ലാ​പ​മു​ണ്ടാ​ക്കാ​നു​ള്ള ആ​രു​ടെ​യോ നീ​ക്ക​ത്തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്ന്​ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Venjarammoodu
Next Story