Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടുകളിൽ ഒരുക്കിയ പുൽക്കൂടുകളിലെ രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു

text_fields
bookmark_border
pulkoodu
cancel

ആറാട്ടുപുഴ (ആലപ്പുഴ): വീടുകളിൽ ഒരുക്കിയ പുൽക്കൂടുകളിലെ രൂപങ്ങൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു. ചിങ്ങോലി വെമ്പുഴ ക്രിസ്ത്യൻ ദേവാലയതിന് സമീപത്തെ വീടുകളിലെ പുൽക്കൂട്ടിലുണ്ടായിരുന്ന രൂപങ്ങളാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച അർധ രാത്രിക്ക് ശേഷമായിരുന്നു സംഭവം. വചനം വീട്ടിൽ സന്തോഷ്, തുണ്ടിൽ വിനോദ്, കളവേലിൽ ജോൺസൺ എന്നിവരുടെ വീടുകളിലെ പുൽക്കൂടുകളിലെ രൂപങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പിന്നീട് ചില രൂപങ്ങൾ പൊട്ടിയ നിലയിൽ റോഡരികിൽ കണ്ടെത്തി.

കായംകുളം ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നിർദേശപ്രകാരം കരിയിലകുളങ്ങര, തൃക്കുന്നപ്പുഴ സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്ത് എത്തി തെളിവെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sculptures stolen from a christmas nativity scene in arattupuzha
Next Story