ശിൽപം നൽകിയ വകയിൽ 70 ലക്ഷം കിട്ടാനുണ്ട്; മോൺസണെതിരെ പരാതിയുമായി ശിൽപി
text_fieldsകൊച്ചി: വിവിധ ശിൽപങ്ങൾ നിർമിച്ച് നൽകിയ വകയിൽ മോൻസൺ മാവുങ്കൽ തനിക്ക് 70 ലക്ഷം രൂപ തരാനുണ്ടെന്ന പരാതിയുമായി ശിൽപി. തിരുവനന്തപുരം സ്വദേശിയായ സുരേഷ് എന്ന ശിൽപിയാണ് പരാതിക്കാരൻ.
മോൻസണിന്‍റെ അമേരിക്കയിലെ ബന്ധുവഴിയാണ് പരിചയപ്പെടുന്നത്. പിന്നീട് മോൻസണെ നേരിൽ പോയി കണ്ടു. മാതാവ്, ശിവൻ തുടങ്ങി മോൻസണിന്‍റെ ആവശ്യപ്രകാരം വിവിധ ശിൽപങ്ങൾ നിർമിച്ച് നൽകി. ചെറുതും വലുതുമായ ശിൽപങ്ങൾ ഉണ്ടാക്കി നൽകി. പലതിനും മോൻസൺ പിന്നീട് പെയിന്‍റടിക്കുകയും മറ്റും ചെയ്തു.
ഏഴ് ലക്ഷം രൂപയാണ് തനിക്ക് തന്നത്. 70 ലക്ഷത്തോളം രൂപ തരാനുണ്ട്. ഒന്നര മാസത്തിനുള്ളിൽ പണം തരാമെന്ന ഉറപ്പിലാണ് ശിൽപങ്ങൾ നിർമിച്ചത്. എന്നാൽ, പണം പിന്നീട് തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടു പോകുകയായിരുന്നു.
തട്ടിപ്പുകാരനാണെന്ന് അന്ന് അറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് തട്ടിപ്പ് മനസിലായത്. നൽകിയ സാധനങ്ങൾ തിരികെ വേണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ചിൽ പരാതി നൽകിയതെന്നും ശിൽപി വ്യക്തമാക്കി.
പ്രതിമകൾ നിർമിച്ച് നൽകിയതിലും ഭൂമിയിടപാടിലും തട്ടിപ്പ്
കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ പരാതികൾ. ഭൂമി തട്ടിപ്പ്, പ്രതിമകൾ നിർമിച്ച് നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് എന്നിവയാണ് പുതിയ പരാതികൾ. 50 ലക്ഷം നൽകാമെന്നുപറഞ്ഞ് 14 വാഹനം വാങ്ങിയ കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
വയനാട് ബീനാച്ചി എസ്റ്റേറ്റിൽ ഭൂമി വാഗ്ദാനം ചെയ്ത് പാലാ സ്വദേശി രാജീവ് ശ്രീധരനെ വഞ്ചിച്ചെന്നാണ് ആക്ഷേപം. 1.72 ലക്ഷം തട്ടിയെടുത്തെന്നാണ് പരാതിയിലുള്ളത്. തിരുവനന്തപുരം മുട്ടത്തറ സ്വദേശിയായ ആശാരിയാണ് പ്രതിമയുമായി ബന്ധപ്പെട്ട പരാതി ക്രൈംബ്രാഞ്ചിന് നൽകിയിരിക്കുന്നത്. വിഷ്ണുവിെൻറ വിശ്വരൂപം ഉൾപ്പെടെ മൂന്ന് പ്രതിമകളാണ് മോന്സണിന് നൽകിയതത്രെ. 80 ലക്ഷത്തിനായിരുന്നു കരാർ. കൊടുത്തത് 7.3 ലക്ഷം മാത്രം. പൊലീസിലാണ് പരാതി നൽകിയിരിക്കുന്നത്.
ചേർത്തലയിലെ വീട്ടിലും പരിശോധന
ചേർത്തല: പുരാവസ്തുക്കളുടെ പേരിൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായ മോൻസണിെൻറ ചേർത്തലയിലെ വീട്ടിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ചേർത്തല വല്ലയിലെ വീട്ടിൽ ബുധനാഴ്ച വൈകീട്ട് 4.30ന് തുടങ്ങിയ പരിശോധന രാത്രി എട്ടുവരെ നീണ്ടു. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി റിക്സ് ബോബി അർവിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘം ഭാര്യയുടെയും മക്കളുടെയും മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

