എസ്.സി .എസ്.ടി അതിക്രമം: കഴിഞ്ഞ ഏഴ് വർഷം നഷ്ടപരിഹാരം നൽകിയത് 52 കോടി
text_fieldsതിരുവനന്തപുരം : പട്ടികജാതി -വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരം കഴിഞ്ഞ ഏഴ് വർഷത്തിൽ നഷ്ടപരിഹാരം നൽകിയത് 52.45 കേടിരൂപ. ഇക്കാലയളവിൽ 8430 കേസ് രജിസ്റ്റർ ചെയ്തു. പട്ടികജാതി വിഭാഗത്തിന് നഷ്ടപരിഹാരമായി കഴിഞ്ഞ ഏഴ് വർഷം 44 കോടിയും പട്ടികവർഗ വിഭാഗത്തിന് എട്ടുകോടിയുമാണ് വതിരണം ചെയ്തത്.

അതിക്രമത്തിന് ഇരകളാവുന്നവർക്ക് പ്രതിവർഷം ശരാശരി ഏഴരക്കോടി രൂപയാണ് സർക്കാർ നഷ്ടപരിഹാരം നൽകുന്നത്. ഏറ്റവും കൂടുതൽ പണം നൽകിയത് 2020 -21 വർഷത്തിലാണ്. ഏതാണ്ട് 11 കോടി രൂപയാണ് പട്ടിജാതിക്കാർക്ക് മാത്രം നൽകിയത്. പട്ടികവർഗക്കാർക്ക് കൂടുതൽ നഷ്ടപരിഹാരം നൽകിയത് 2021- 22 ലാണ്. 2.73 കോടി രൂപ നൽകി. എല്ലവർഷവും ആയിരത്തിലധികം കേസുകൾ രജിസ്റ്റ ചെയ്യിട്ടുണ്ട്. 2017ലാണ് ഏറ്റവുമധികം കേസുകൾ രജിസ്റ്റ ചെയ്തത്. 1295 കേസുകൾ. 2023 ഫെബ്രുവരി 28 വരെ 215 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

