ഉയർന്ന താപനില വെള്ളി വരെ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 24 വരെ ഉയർന്ന താപനില തുടരുമെന്ന് മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ 40 ഡിഗ്രി വരെയും കൊല്ലത്ത് 39 വരെയും കോട്ടയത്ത് 38 വരെയും താപനില ഉയരാം. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 വരെയും തിരുവനന്തപുരത്ത് 36 വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച മഴ ലഭിച്ചു. മിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴ വ്യാഴാഴ്ച വരെ തുടരും.
ട്രെയിനുകൾ വഴിതിരിച്ചുവിടും
പാലക്കാട്: ട്രാക്ക് അറ്റകുറ്റപ്പണി പ്രമാണിച്ച് പൂർണ വീക്കിലി എക്സ്പ്രസ് ട്രെയിനുകളുടെ (11097/11098) സർവീസിൽ മേയ്, ജൂൺ മാസങ്ങളിൽ മാറ്റം വരുത്തി. 11097 പൂനെ - എറണാകുളം ജങ്ഷൻ ട്രെയിൻ മേയ് രണ്ട് മുതൽ ജൂൺ ആറ് വരെ എല്ലാ ശനിയാഴ്ചകളിലും പൻവേൽ, റോഹ, മഡ്ഗാവ് ജങ്ഷൻ വഴി തിരിച്ചുവിടും. ചിപ്ലൂൺ, രത്നഗിരി എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും. 11098 എറണാകുളം ജങ്ഷൻ - പൂനെ ട്രെയിൻ മേയ് 27 മുതൽ ജൂൺ 14 വരെ ശനിയാഴ്ചകളിൽ സർവിസ് മഡ്ഗാവ് ജങ്ഷൻ, റോഹ, പൻവേൽ വഴി തിരിച്ചുവിടും. രത്നഗിരി, ചിപ്ലൂൺ എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പ് അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

