Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജൽ ജീവൻ പദ്ധതിയുടെ കുഴിയിൽ കുടുങ്ങി, സ്കൂട്ടർ രണ്ടായി പിളർന്നു

text_fields
bookmark_border
ജൽ ജീവൻ പദ്ധതിയുടെ കുഴിയിൽ കുടുങ്ങി, സ്കൂട്ടർ രണ്ടായി പിളർന്നു
cancel

പന്തീരാങ്കാവ്: ജൽ ജീവൻ പദ്ധതിക്കായി എടുത്ത റോഡിലെ കുഴിയിൽ ഇരുചക്ര വാഹനം കുടുങ്ങി അപകടം. ബൈപ്പാസ് റോഡ് അത്താണിക്ക് സമീപം പന്തീരാങ്കാവ് പഴയറോഡിൽവെച്ചാണ് സ്കൂട്ടർ രണ്ടായി പിളർന്നത്. ചാലിക്കര സ്വദേശി അസീം അൻസാറാണ്‌ അപകടത്തിൽപെട്ടത്.


ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഇരുചക്ര വാഹനം രണ്ടായി പിളരുകയായിരുന്നു. അസീം നിസ്സാരപരുക്കുകളോട് രക്ഷപെട്ടു . മറ്റു വാഹനങ്ങൾക്കും കേടുപാടുകൾ പറ്റിയിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഇവിടെ ഓട്ടോറിക്ഷ മറിഞ്ഞത്.


കുടിവെള്ള പദ്ധതിയുടെ ഭാഗമായി എടുത്ത കുഴിയാണ് ഇപ്പോൾ വലിയ കിടങ്ങായി മാറിയിരിക്കുന്നത്. കിടങ്ങു നികത്താനായി വലിയ കരിങ്കല്ലുകൾ ഇട്ടത് വലിയ അപകടമായി. അടുത്തിടെയായി കുഴികളടച്ചിരുന്നെങ്കിലും മഴ ശക്തമായതോടെ കിടങ്ങിന്റെ ആഴം കൂടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - scooteraccidentroadpit
Next Story