Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അങ്കമാലി ദേശീയപാതയിൽ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

text_fields
bookmark_border
അങ്കമാലി ദേശീയപാതയിൽ അജ്ഞാത വാഹനമിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
cancel

അങ്കമാലി: ദേശീയപാതയിൽ അങ്കമാലി കറുകുറ്റി പഞ്ചായത്തോഫീസിന് സമീപം അജ്ഞാത വഹനമിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ച നിലയിൽ. കറുകുറ്റി അസീസി നഗറിൽ മേനാച്ചേരി വീട്ടിൽ ദേവസിയുടെ മകൻ ജെസ്‌റ്റോയാണ് (35) മരിച്ചത്.

നെടുമ്പാശ്ശേരി മേയ്ക്കാട് സ്പൈക് സ്പോർട്സ് വെയറിൽ ' ഗ്രാഫ് ഡിസൈനറാ'ണ്. ശനിയാഴ്ച രാത്രി 9.45ഓടെ ജെസ്റ്റോ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പിന്നിൽ വന്ന വാഹനം ഇടിച്ചായിരുന്നു അപകടം.

അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. അവശനിലയിൽ ഏറെനേരം റോഡിൽ കിടന്ന ജെസ്റ്റോയെ വഴിയാത്രക്കാർ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

ഭാര്യ: അങ്കമാലി ഇടശ്ശേരി കുടുംബാംഗം ഹെലൻ മകൾ: ജോഹാൻ.അമ്മ: ആനി.സഹോദരി: ജെസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കറുകുറ്റി ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Scooter rider dies after being hit by unknown vehicle
Next Story