Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മദ്യലഹരിയിൽ...

'മദ്യലഹരിയിൽ ആടിക്കുഴഞ്ഞ് ഡ്രൈവിങ്, അപകട ശേഷം കാറിലുണ്ടായിരുന്ന സ്​ത്രീകൾ ഓടിരക്ഷപ്പെട്ടു'

text_fields
bookmark_border
scooter passenger was killed in car accident, driver arrested
cancel

കോട്ടയം: അമിത വേഗത്തിലെത്തിയ കാറിടിച്ച്​ സ്​കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന മണിമല സ്വദേശി അറസ്​റ്റിൽ. മണിമല മണികണ്​ഠവയൽ തെക്കേപ്പറമ്പിൽ ടിഷോയുടെ ​(23) അറസ്​റ്റാണ്​ ചിങ്ങവനം പൊലീസ്​ രേഖപ്പെടുത്തിയത്​. അപകടം വിതച്ച ​െറനോ കിഡ്​ കാറും കസ്​റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യലഹരിയിലായിരുന്നതാണ്​ അപകടകാരണമെന്ന്​ പൊലീസ്​ പറഞ്ഞു.

അപകടത്തിൽ പായിപ്പാട് പള്ളിച്ചിറ ദീപഭവനിൽ ദ്വരൈസ്വാമിയുടെ മകൻ ദിലീപ് കുമാറാണ്​ (36)മരിച്ചത്. ബുധനാഴ്​ച രാത്രി ഒമ്പതോടെ എം.സി റോഡിൽ നാട്ടകം സിമൻറ് കവലയിലായിരുന്നു അപകടം. ദിലീപിനൊപ്പം സഞ്ചരിച്ചിരുന്ന തൃക്കൊടിത്താനം സൂര്യ നിവാസിൽ രാജൻ (49), മറ്റൊരു ബൈക്ക് യാത്രക്കാരനായ വേളൂർ പുത്തൻ പറമ്പിൽ സനൂപ് (35) എന്നിവർക്ക്​ പരിക്കേറ്റിരുന്നു.

ചങ്ങനാശ്ശേരി ഭാഗത്തുനിന്നും അമിത വേഗത്തിലെത്തിയ പ്രതി ഓടിച്ചിരുന്ന കാർ എതിരെവന്ന സ്വിഫ്റ്റ് കാറിലും മരിച്ച ദിലീപി​െൻറ സ്​കൂട്ടറിലും പൾസർ ബൈക്കിലും ഇടിക്കുകയായിരുന്നു. ഇതിനുശേഷം റോഡരികിലെ ഓടക്ക്​ മുകളിലേക്ക്​ കയറിയാണ ്​കാർ നിന്നത്​. ഇതിനിടെ കാറിലുണ്ടായിരുന്ന സ്​ത്രീകൾ അടക്കമുള്ളവർ ഓടിരക്ഷപ്പെട്ടിരുന്നു.

ആലപ്പുഴ ബീച്ചിൽ പോയശേഷം മടങ്ങുന്നവരായിരുന്നു കാറിലുണ്ടായിരുന്നത്​. സ്​ത്രീകൾ അടക്കം മദ്യലഹരിയിലായിരുന്നു​െവന്ന നാട്ടുകാരുടെ ആരോപണം ശരിയല്ലെന്നും പൊലീസ്​ പറഞ്ഞു. ദിലീപി​െൻറ മൃതദേഹം വ്യാഴാഴ്​ച വൈകീട്ട്​ സംസ്​കരിച്ചു. ഭാര്യ: അഞ്ചു. മക്കൾ: അദ്വൈത്, ആദിത്യൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestdrivercar accidentscooter passenger
News Summary - scooter passenger was killed in car accident, driver arrested
Next Story