Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപിച്ച് അഭിഭാഷകൻ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ഗുരുതര പരിക്ക്
text_fieldsbookmark_border
തിരുവല്ല: മദ്യപിച്ച് ലക്കുകെട്ട അഭിഭാഷകൻ ഓടിച്ചിരുന്ന കാറടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ഗുരുതര പരിക്ക്. തലവടി സ്വദേശിനിയായ രമ്യയ്ക്കാണ് പരിക്കേറ്റത്. തണ്ണിത്തോട് സ്വദേശിയും പത്തനംതിട്ട ബാറിലെ അഭിഭാഷകനുമായ പ്രിൻസ് ടി. തോമസ് ആണ് കാറിടിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിക്ക് സമീപം ആയിരുന്നു അപകടം. കുറ്റപ്പുഴ ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് വന്ന അഭിഭാഷകന്റെ കാർ സ്കൂട്ടറിന് പിന്നിൽ ഇടുകയായിരുന്നു.
അപകടത്തിൽപ്പെട്ട സ്കൂട്ടറുമായി 15 അടിയോളം ദൂരം കാർ നീങ്ങി. നാട്ടുകാർ ഇടപെട്ട് കാർ തടഞ്ഞുനിർത്തുകയായിരുന്നു. അഭിഭാഷകനെയും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനെയും തിരുവല്ല പൊലീസിന് കൈമാറുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

