Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഞ്ചാവ് ലഹരിയിൽ...

കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവി​െൻറ കാറിടിച്ച്​ സ്​കൂട്ടർ യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവി​െൻറ കാറിടിച്ച്​ സ്​കൂട്ടർ യാത്രക്കാരൻ മരിച്ചു
cancel

മഞ്ചേശ്വരം: കഞ്ചാവ് ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് നാട്ടുകാരെ കണ്ട് കാറില്‍ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ട്​ ആറ് മണിയോടെ ഉപ്പള ബേക്കൂരിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ് നഗറിലെ റാം ഭട്ട് (62) ആണ് മരിച്ചത്.

നിരവധി കേസുകളില്‍ പ്രതിയായ ഉപ്പള ജോഡ്​കല്ലിലെ 28കാരനാണ്​ ബേക്കൂറില്‍ കഞ്ചാവ് ലഹരിയിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇതുകണ്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ പ്രതി കാറെടുത്ത് രക്ഷപ്പെടുകയായിരുന്നു. വെപ്രാളത്തില്‍ അമിത വേഗതയിൽ പോകുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ടാണ്​ റാം ഭട്ടി​െൻറ സ്‌കൂട്ടറിലിടിച്ചത്​. ഇതിനിടെ പൊലീസ് ജീപ്പ് കണ്ടതോടെ യുവാവ് കാര്‍ ഉപേക്ഷിച്ച് വനത്തിനുള്ളിലൂടെ ഓടിരക്ഷപ്പെട്ടു.

ഉപ്പള ബേക്കൂരിൽ ‌കഞ്ചാവ് ലഹരിയിൽ യുവാവ് ഓടിച്ച കാർ ഇടിച്ച്​ തകർന്ന ‌സ്​കൂട്ടർ

പ്രതിയുടെ കൈവശം തോക്ക് ഉണ്ടായിരുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതിക്കായി മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരുമാസം മുമ്പ്​ ഇയാളുടെ വീട്ടിൽനിന്ന്​ 30 കിലോ കഞ്ചാവ്​ പിടികൂടിയിരുന്നു. വധശ്രമം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ ഏഴോളം കേസുകളില്‍ പ്രതിയാണ് യുവാവെന്ന് പോലീസ് പറഞ്ഞു.

ഉപ്പള ബേക്കൂരിൽ ‌കഞ്ചാവ് ലഹരിയിൽ യുവാവ് ഓടിച്ച് ​ അപകടത്തിനിടയാക്കിയ കാർ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marijuanaganjauppalamanjeswarKasaragod News
Next Story