Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയന്ത്രണംവിട്ട...

നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം

text_fields
bookmark_border
നിയന്ത്രണംവിട്ട സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികക്ക് ദാരുണാന്ത്യം
cancel
camera_alt

ഏറ്റുമാനൂരിൽ അപകടത്തിൽപ്പെട്ട സ്കൂട്ടർ

Listen to this Article

കോട്ടയം: ഏറ്റുമാനുർ തവളക്കുഴിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് സ്കൂട്ടർ യാത്രികയുടെ തലയിലൂടെ കയറിയിറങ്ങി യുവതിയ്ക്ക് ദാരുണാന്ത്യംകൂത്താട്ടുകുളം സ്വദേശിയായ യുവതിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. സ്കൂട്ടർ ഓടിച്ചിരുന്ന ഇവരുടെ സഹോദരനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കോട്ടയം-എറണാകുളം റോഡിൽ തവളക്കുഴി ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അപകടം.കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസ് ആണ് അപകടം ഉണ്ടാക്കിയത്.

മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ബസ് സ്കൂട്ടർ യാത്രികരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിനു പിന്നിലിരുന്ന യുവതി ബസ്സിനടിയിലേക്ക് വീഴുകയും ബസിൻ്റെ ടയർ ഇവരുടെ തലയിലൂടെ കയറി ഇറങ്ങുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accident
News Summary - Scooter passenger dies in private bus
Next Story