Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടയർ പൊട്ടിത്തെറിച്ച്...

ടയർ പൊട്ടിത്തെറിച്ച് മറിഞ്ഞ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
accidental death
cancel
camera_alt

കെ.സുധീഷ്

കാസർകോട്: ടയര്‍ പൊട്ടിത്തെറിച്ച് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ബേഡകം തോര്‍ക്കുളത്തെ കെ.സുധീഷ് (26) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിൽ മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ മുന്നാട് വടക്കേക്കര കാവില്‍ ഭഗവതി ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്.

സുഹൃത്ത് ശരത്തിനൊപ്പം ബന്തടുക്ക ഭാഗത്തേക്ക് പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ പൊട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് പിറകില്‍ ഇരിക്കുകയായിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ചു വീണു. സ്‌കൂട്ടറോടിച്ച ശരത്തിനും പരിക്കേറ്റിരുന്നു. പരേതനായ രാമന്റെയും സരോജിനിയുടെയും മകനാണ്. മരപ്പണിക്കാരനാണ് സുധീഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tyre burstscooter accident
News Summary - Scooter passenger dies after tyre burst
Next Story