ഓടികൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
text_fieldsഓടിക്കൊണ്ടിരിക്കുന്ന ബൈക്ക് കത്തി നശിക്കുന്നു (ചിത്രം: മണി ചെറുതുരുത്തി)
ചെറുതുരുത്തി: ഓടി കൊണ്ടിരിക്കുന്ന സ്കൂട്ടർ കത്തി നശിച്ചു. യാത്ര ചെയ്തിരുന്ന പാഞ്ഞാൾ സ്വദേശി 50 വയസ്സുള്ള സുബ്രഹ്മണ്യൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ 6.30ന് ഷൊർണൂർ കുളപ്പുള്ളി മെറ്റൽ ഭാഗത്ത് ഭാര്യയെ കൊണ്ടാക്കി തിരിച്ചു വരുന്നതിനിടെയാണ് ചെറുതുരുത്തി സെൻററിൽ വച്ച് സുബ്രഹ്മണ്യൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ നിന്ന് പുക ഉയരുകയും കത്തുകയും ചെയ്തത്. ഉടൻ ബൈക്ക് നിർത്തി സുബ്രഹ്മണ്യൻ ചാടിയിറങ്ങിയതിനെ തുടർന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
നാട്ടുകാർ നോക്കി നിൽക്കെയാണ് ബൈക്ക് പൂർണമായി കത്തി നശിച്ചു. ചെറുതുരുത്തി പൊലീസ് സംഭവ സ്ഥലത്തെത്തി. ഷൊർണൂർ അഗ്നിരക്ഷാസേന യൂനിറ്റ് സ്ഥലത്തെത്തി തീ അണച്ചു.
പെട്രോൾ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതിരുന്നതെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

