Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാന്നാർ പന്നായി പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയ യുവതിക്കായി തിരച്ചിൽ തുടരും

text_fields
bookmark_border
scooba team 09809
cancel
camera_alt

മാന്നാർ പന്നായി പാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടിയ യുവതിക്കായുള്ള തിരച്ചിൽ

ചെങ്ങന്നൂർ: തിരുവല്ല - കായംകുളം സംസ്ഥാനപാതയിൽ പമ്പയാറിനു കുറുകെയുള്ള, മാന്നാർ പന്നായി പാലത്തിൽ നിന്ന് യുവതി നദിയിലേക്ക് ചാടി. വൈകീട്ട് വരെ തിരഞ്ഞിട്ടും കണ്ടെത്താനായില്ല.

മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണപിള്ളയുടെ മകൾ ചിത്ര (35)യാണ് തിങ്കളാഴ്ച രാവിലെ 11.30 ഓടു കൂടി പമ്പയാറ്റിലേക്ക് ചാടിയത്. പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് ചിത്ര. കുടുംബ പ്രശ്നമാണ് കാരണമായി ബന്ധുക്കൾ പറയുന്നത്.

ചെരിപ്പും മൊബൈൽഫോണും പാലത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. നാട്ടുകാരും പുളിക്കീഴ് പൊലീസും പത്തനംതിട്ടയിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘവും സ്കൂബ ടീമും വൈകുംവരെ തിരച്ചിൽ നടത്തിയെങ്കിലും ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും പ്രതികൂലമായി. ചൊവ്വാഴ്ചയും തിരച്ചിൽ തുടരുമെന്ന് പൊലീസ് അറിയിച്ചു.

രഞ്ജിത്താണ് ചിത്രയുടെ ഭർത്താവ്. ആറു വയസുകാരിയായ റദിക ഏക മകളാണ്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - scooba team search will continue tomorrow for missing lady
Next Story