ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ലെന്ന് സഹോദരന്; വീണ്ടും കത്തയച്ചു
text_fieldsകോട്ടയം: അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ശാസ്ത്രീയ ചികിത്സ ലഭിക്കുന്നില്ലെന്ന ആരോപണവുമായി സഹോദരൻ അലക്സ് വി. ചാണ്ടി വീണ്ടും ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്തയച്ചു.
ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപവത്കരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാണ് പ്രധാന ആവശ്യം. വിദഗ്ധ ചികിത്സക്ക് എന്തെങ്കിലും തടസ്സമുണ്ടെങ്കിൽ നീക്കണം.
ഒാരോ ദിവസത്തെയും ആരോഗ്യസ്ഥിതി മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അറിയിക്കാൻ സംവിധാനമൊരുക്കണമെന്നും സഹോദരൻ ആവശ്യപ്പെടുന്നു. നേരത്തെ അലക്സ് ചാണ്ടി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്നാണ് മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ചത്.

