സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും
text_fieldsതിരുവനന്തപുരം: മധ്യവേനൽ അവധി കഴിഞ്ഞ് സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. പ്രവേശനനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ വിദ്യാഭ്യാസ മേഖലയിയില്‍ ഘടനാപരമായ സമഗ്ര മാറ്റം നിര്‍ദേശിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗം നടപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഒന്നാം ഭാഗത്തിലെ പ്രധാന ശിപാര്‍ശയായ സ്പെഷൽ റൂള്‍ പരിഷ്ക്കരണം പൂര്‍ത്തിയാക്കി. ഇത് നടപ്പാകുന്നതോടെ ഒരു തസ്തിക പോലും നഷ്ടപ്പെടില്ല. സ്ഥാനക്കയറ്റ സാധ്യത ഉയരും. നിരവധി ഘട്ടങ്ങളിലൂടെയാണ് സ്പെഷ്യല്‍ റൂള്‍ തയ്യാറാക്കല്‍ നടന്നത്. ഇനി ശേഷിക്കുന്നത് ധനവകുപ്പിന്റെ അനുമതിയും നിയമസഭയുടെ വിദ്യാഭ്യാസ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരവുമാണ്.
അതുകൂടി ലഭിച്ചാല്‍ സ്പെഷ്യല്‍ റൂള്‍ നിയമമായി മാറും. പുതിയ അധ്യയന വര്‍ഷം തന്നെ ഇതുസംബന്ധിച്ച് പുനഃസംഘടന നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

