ഒമ്പത് ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി
text_fieldsrepresentational image
തിരുവനന്തപുരം: അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, ഇടുക്കി ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഉപജില്ലകളിലുമാണ് അവധി. സംസ്ഥാന സിലബസ് സ്കൂളുകൾക്കാണ് അവധി.
കൊല്ലം, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഒഴികെ ഉപജില്ലകളിലും പ്രവൃത്തിദിനമായിരിക്കും. ജില്ല സ്കൂൾ കലോത്സവങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ വയനാട് 24നും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്, ചെർപ്പുളശ്ശേരി ഒഴികെ ഉപജില്ലകളിൽ 27നും എറണാകുളത്തും കൊല്ലത്തും 28നും കോട്ടയത്ത് 29നുമാണ് ക്ലസ്റ്റർ പരിശീലനം.
പരിശീലനം നടക്കുന്ന ദിവസങ്ങളിൽ ഇവിടെ സ്കൂളുകൾക്ക് അവധിയായിരിക്കും. ഏതെങ്കിലും ജില്ലകളിൽ വ്യാഴാഴ്ച ഉപജില്ല കലോത്സവങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആ ഉപജില്ലകളിൽ ക്ലസ്റ്റർ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാൻ അതാത് വിദ്യാഭ്യാസ ഉപഡയറക്ടർമാരെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

