
തിങ്കളാഴ്ച മുതൽ സ്കൂളുകൾ പൂർണതോതിൽ; രോഗലക്ഷണമുള്ളവരും സമ്പർക്കമുള്ളവരും സ്കൂളിലെത്തരുത്
text_fieldsതിരുവനന്തപുരം: തിങ്കളാഴ്ച സ്കൂളുകൾ പൂർണതോതിൽ അധ്യയനം ആരംഭിക്കുമ്പോൾ രോഗലക്ഷണങ്ങളുള്ളവരും രോഗബാധിതരുടെ സമ്പർക്ക പട്ടികയിലുള്ളവരും സ്കൂളില് പോകരുതെന്ന് ആരോഗ്യവകുപ്പ്. ശാരീരികമായോ മാനസികമായോ ബുദ്ധിമുട്ടുണ്ടെങ്കില് തൊട്ടടുത്ത ആരോഗ്യ പ്രവര്ത്തകരുമായോ ദിശ 104, 1056, 0471 2552056, 2551056 നമ്പറുകളിലോ, ഇ-സഞ്ജീവനിയുമായോ ബന്ധപ്പെടണം. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില് ഡോക്ടറുടെ സേവനം തേടുക.
ഓർത്തുവെക്കാൻ
• പനി, ചുമ, ജലദോഷം തുടങ്ങി രോഗലക്ഷണങ്ങളുള്ളവരോ സമ്പര്ക്ക പട്ടികയിലുള്ളവരോ സ്കൂളില് പോകരുത്. വിദ്യാർഥികള്ക്ക് പുറമെ അധ്യാപകര്, മറ്റ് ജീവനക്കാര്, സ്കൂള് ബസ് ജീവനക്കാര്, കുട്ടികളെ സ്കൂളില് വിടാന് വരുന്നവര്ക്കും ഇത് ബാധകം.
• അധ്യാപകര്, മറ്റ് ജീവനക്കാര്, സ്കൂള് ബസ് ജീവനക്കാര് എന്നിവര് രണ്ട് ഡോസ് വാക്സിനും എടുത്തിരിക്കണം.
• 15 വയസ്സിന് മുകളിലുള്ള എല്ലാ വിദ്യാർഥികളും വാക്സിനെടുക്കണം.
• വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ധരിച്ച് മാത്രം വീട്ടില് നിന്നിറങ്ങുക.
• നനഞ്ഞതോ കേടായതോ ആയ മാസ്ക് ധരിക്കരുത്
• യാത്രയിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
• ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
• കൈകള് വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്ശിക്കരുത്.
• ക്ലാസ് മുറിയിലെ ജനലുകളും വാതിലുകളും തുറന്നിടണം.
• പഠനോപകരണങ്ങള്, ഭക്ഷണം, കുടിവെള്ളം എന്നിവ പങ്കുവെക്കരുത്.
• ഭക്ഷണം കഴിക്കാൻ അകലം പാലിച്ചിരിക്കുക. ഈ സമയത്ത് സംസാരം ഒഴിവാക്കുക.
• കൈകഴുകുന്ന സ്ഥലത്ത് കൂട്ടംകൂടരുത്.
• ടോയ്ലറ്റുകളില് പോയശേഷം കൈകള് സോപ്പ്/സാനിറ്റൈസര് ഉപയോഗിച്ച് ശുചിയാക്കുക.
• വിദ്യാർഥികള്ക്കോ ജീവനക്കാര്ക്കോ രോഗലക്ഷണങ്ങള് കണ്ടാല് സമീപത്തുള്ള ആരോഗ്യകേന്ദ്രത്തില് ബന്ധപ്പെടുക.
• വീട്ടിലെത്തിയ ഉടന് കുളിച്ച് വൃത്തിയായതിനുശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
• മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.
• എന്തെങ്കിലും രോഗലക്ഷണമുണ്ടായാല് വീട്ടില് മാസ്ക് ഉപയോഗിക്കുക
നന്നായി വിശ്രമിക്കണം. നന്നായി വെള്ളം കുടിക്കണം. പോഷകസമൃദ്ധമായ ആഹാരം കഴിക്കണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
