Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടികളുടെ ജാതി, മത...

കുട്ടികളുടെ ജാതി, മത കണക്കിൽ പിഴച്ച്​ വിദ്യാഭ്യാസവകുപ്പ്​; പരാതിയുമായി സ്​കൂളുകൾ രംഗത്ത്​

text_fields
bookmark_border
കുട്ടികളുടെ ജാതി, മത കണക്കിൽ പിഴച്ച്​ വിദ്യാഭ്യാസവകുപ്പ്​; പരാതിയുമായി സ്​കൂളുകൾ രംഗത്ത്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ സ്​കൂളുകളിൽ ജാതിയ​ും മതവും രേഖപ്പെടുത്താതെ പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച്​ നിയമസഭയിൽ സമർപ്പിച്ച കണക്ക്​ അബദ്ധങ്ങൾ നിറഞ്ഞത്​. സ്​കൂളുകളിൽനിന്ന്​ ആറാം പ്രവൃത്തി ദിനത്തിൽ ശേഖരിച്ച കണക്കിനെ ആധാരമാക്കിയാണ്​ 1,24,147 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന്​ വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്​ നിയമസഭയിൽ രേഖാമൂലം ഡി.കെ. മുരളിക്ക്​ മറുപടി നൽകിയത്​. മറുപടിക്കൊപ്പം സഭയിൽ വെച്ച 9209 സ്​കൂളുകളിലെ കണക്ക്​ വെവ്വേറെ പരിശോധിച്ചപ്പോഴാണ്​ അബദ്ധം പുറത്തുവന്നത്​.  

കാസർകോട്​, കണ്ണൂർ, കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, തൃശൂർ,  എറണാകുളം ജില്ലകളുടെ പട്ടികയിലാണ്​ വ്യാപക പിഴവുള്ളത്​. കൂടുതലും മതന്യൂനപക്ഷങ്ങൾ നടത്തുന്ന അൺ എയ്​ഡഡ്​ സ്​കൂളുകളാണ്​. ഇവയിൽ മിക്കതിലും ബന്ധപ്പെട്ടപ്പോൾ  ജാതിയും മതവും രേഖപ്പെടുത്തിയാണ്​ വിദ്യാർഥികൾ പ്രവേശനം നേടിയതെന്ന്​ സ്​കൂൾ അധികൃതർ പറയുന്നു. നൂറിൽ കൂടുതൽ കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന രീതിയിൽ പട്ടികയിൽ ഉൾപ്പെട്ട സ്​കൂളുകളുടെ കണക്കിൽ മിക്കതിലും അബദ്ധമുണ്ടെന്നാണ്​ പ്രാഥമിക നിഗമനം. 

കണ്ണൂർ ശ്രീനാരായണ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്​കൂളിൽ 1079 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്ന​ കണക്ക് ശരിയല്ലെന്ന്​ മാനേജ്​മ​​​െൻറ്​ പറയുന്നു. മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ അൽഹിദായത്ത്​ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിലെ 1011 കുട്ടികൾ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലെന്നാണ്​ സഭയിൽ സമർപ്പിച്ച കണക്ക്​. എന്നാൽ, ഇവിടത്തെ മുഴുവൻ വിദ്യാർഥികളും ജാതിയും മതവും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്​ പ്രധാന അധ്യാപകൻ  പറയുന്നത്​. എറണാകുളം ചാലക്കൽ ദാറുസ്സലാം, കളമശേരി രാജഗിരി, കാസർകോട്​ നായന്മാർമൂല എൻ.എ മോഡൽ എച്ച്​.എസ്​, പച്ചമ്പാല മൽജഉൽ ഇസ്​ലാം, മുഹിമ്മാത്ത്​ എച്ച്​.എസ്​.എസ്​ എന്നിവിടങ്ങളിലും  ജാതിയും മതവും രേഖപ്പെടുത്തിയാണ്​ പ്രവേശനം നൽകിയതെന്ന്​ സ്​കൂൾ അധികൃതർ പറയുന്നു. 

കോഴിക്കോട്​ മർക്കസ്​ ഇൻറർനാഷനൽ സ്​കൂളിൽ 371 കുട്ടികളും മലപ്പുറം ​െഎക്കരപ്പടി മർക്കസ്​ പബ്ലിക്​ സ്​കൂളിൽ 291ഉം പാലക്കാട്​ ഭാരത്​മാത എച്ച്​.എസ്​.എസിൽ 677ഉം എറണാകുളം അത്താണി സ​​​െൻറ്​ ഫ്രാൻസിസ്​ അസീസി സ്​കൂളിൽ 261ഉം കണ്ണൂർ പെരിങ്ങാടി അൽ ഫലാഹ്​ ഹൈസ്​കൂളിൽ 195ഉം വഴിക്കടവ്​ എ.യു.പി.എസിൽ 750ഉം വേങ്ങാട്​ എ.എം.യു.പി.എസിൽ 941ഉം കാസർകോട്​ അൽസഖാഫ്​ ഇംഗ്ലീഷ്​ മീഡിയം സ്​കൂളിൽ 491ഉം കുട്ടികൾ മതവും ജാതിയുമില്ലാതെ പ്രവേശനം നേടിയെന്നാണ്​ രേഖ​.  കണക്കിൽ പിഴവുണ്ടെന്ന്​ കാണിച്ച്​ സർക്കാർ സ്​കൂളുകളും രംഗത്തുവന്നിട്ടുണ്ട്​. 

എന്നാൽ ‘സമ്പൂർണ’ സോഫ്​റ്റ്​വെയർ വഴി ശേഖരിച്ച കണക്കാണ്​ നിയമസഭയിൽ വന്നതെന്ന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർ കെ.വി. മോഹൻകുമാർ  പറയുന്നു. സമ്പൂർണയിൽ ജാതിയും മതവും കോളം പൂരിപ്പിക്കൽ നിർബന്ധമല്ലാത്തതിനാൽ പല സ്​കൂളുകളും ഇവ ചേർത്തിട്ടുണ്ടാകില്ലെന്നും ഡി.പി.​െഎ വിശദീകരിക്കുന്നു.  എന്നാൽ നിയമസഭയിൽ നൽകിയ മറുപടിയിൽ ഗുരുതര പിഴവുകൾ കയറിക്കൂടിയത്​ സംബന്ധിച്ച്​ വിദ്യാഭ്യാസമന്ത്രി വിശദീകരിക്കേണ്ടിയും വരും. 

പിഴക്കാത്ത കണക്ക്​ ഹയർസെക്കൻഡറിയിലേത്​
ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം കൃത്യമായി നൽകിയത്​ ഹയർസെക്കൻഡറി ഡയറക്​ടറേറ്റ്​. ഒന്നാം വർഷ ഹയർസെക്കൻഡറിയിൽ 275 കുട്ടികളും രണ്ടാം വർഷ ഹയർസെക്കൻഡറിയിൽ 239ഉം കുട്ടികളാണ്​ ജാതിയും മതവും രേഖപ്പെടുത്താതെ പ്രവേശനം നേടിയത്​. പ്ലസ്​ വൺ ഏകജാലക പ്രവേശനത്തിനായുള്ള ഒാൺലൈൻ അപേക്ഷ സമർപ്പിച്ചതിൽനിന്നാണ്​ ഹയർസെക്കൻഡറി ഡയറക്​ടറേറ്റ്​ കണക്ക്​ ശേഖരിച്ചത്​. പ്ലസ്​ വൺ പ്രവേശനത്തിന്​ സംവരണമുള്ളതിനാൽ ജാതിയും മതവും രേഖപ്പെടുത്തൽ നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:schoolstudentskerala newsreligioncaste
News Summary - Schools free column for Caste and Religion- Kerala news
Next Story