Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോളജുകളും...

കോളജുകളും സർവകലാശാലകളും ജനുവരി നാലിന് തുറക്കും

text_fields
bookmark_border
കോളജുകളും സർവകലാശാലകളും ജനുവരി നാലിന് തുറക്കും
cancel

തിരുവനന്തപുരം: കോവിഡിനെ തുടർന്ന്​ ഒമ്പത്​ മാസ​ത്തിലേറെയായി അടഞ്ഞുകിടക്കുന്ന പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന്​ തുറക്കാൻ സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ്​ വൈകാതെ പുറത്തിറങ്ങുമെന്ന്​ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീൽ പറഞ്ഞു. അധ്യയനനഷ്​ടം പരിഹരിക്കാൻ കോളജുകൾക്ക് ശനിയാഴ്​ച​ പ്രവൃത്തിദിവസമാക്കും.

സെമസ്​റ്റർ അടിസ്ഥാനത്തിൽ 50 ശതമാനത്തിൽ താഴെ ഹാജറോടെ റൊ​േട്ടഷൻ അടിസ്ഥാനത്തിലാണ്​ കോളജുകൾ പ്രവർത്തിക്കേണ്ടത്​. ആർട്​സ്​ ആൻഡ്​​ സയൻസ്​, ലോ, മ്യൂസിക്, ഫൈൻ ആർട്​സ്​, ഫിസിക്കൽ എജുക്കേഷൻ, പോളിടെക്​നിക്​ കോളജുകളിലും ബന്ധപ്പെട്ട സർവകലാശാലകളിലും അഞ്ച്​/ആറ്​ സെമസ്​റ്റർ ബിരുദ/പി.ജി ​ക്ലാസുകളാണ്​ ആരംഭിക്കേണ്ടത്​. സാ​േങ്കതിക സർവകലാശാലയും കൊച്ചിൻ ശാസ്​ത്രസാ​േങ്കതിക സർവകലാശാലയും സമാന സമയക്രമം നിശ്ചയിക്കണം.

പ്രിൻസിപ്പൽ, അധ്യാപകർ, അനധ്യാപകർ എന്നിവർ ഡിസംബർ 28 മുതൽ കോളജുകളിൽ ഹാജരായി ക്ലാസ്​ മുറികളും ലാബുകളും ഹോസ്​റ്റലുകളും അണുമുക്തമാക്കിയെന്നും​​ ലബോറട്ടറി ഉപകരണങ്ങൾ പ്രവർത്തിക്കുന്നെന്നും​ ഉറപ്പുവരുത്തണം. അധ്യാപകർക്ക്​ ഒാൺലൈൻ ക്ലാസുകൾ തുടരണം. രാവിലെ എട്ടര മുതൽ വൈകീട്ട്​ അഞ്ചര വരെയാകും കോളജുകളുടെയും സർവകലാശാലകളുടെയും പ്രവർത്തനസമയം. ആവശ്യമെങ്കിൽ പ്രിൻസിപ്പലിന്​ രണ്ട്​ ഷിഫ്​റ്റുകളാക്കി സമയക്രമം തയാറാക്കാം. ലാബിലെ പരിശീലനത്തിനും ഒാൺലൈൻ ക്ലാസുകളിൽ വരാത്ത പ്രധാന പാഠഭാഗങ്ങളിലും ഉൗന്നിയാവണം അധ്യയനം. ക്ലാസ്​ മുറികളിൽ സാമൂഹികഅകലം പാലിച്ച്​ സാധ്യമായ വിദ്യാർഥികൾക്ക്​ ഇരിപ്പിടമൊരുക്കണം. ഇൗ സമയം​ ഹാജർ നിർബന്ധമാക്കരുത്​.

ശാരീരികഅകലം പാലിക്കൽ, മാസ്​ക്​ ധരിക്കൽ, കൈ അണുമുക്തമാക്കൽ എന്നിവ നിർബന്ധമാക്കണം. താപനില പരിശോധന നിർബന്ധമല്ല. സാമൂഹികഅകലം പാലിച്ച്​ ഹോസ്​റ്റലും മെസും പ്രവർത്തിപ്പിക്കാം. 10​ ദിവസത്തിന്​ ശേഷം ക്രമീകരണങ്ങൾ വിലയിരുത്തി കാമ്പസി​െല​ വിദ്യാർഥികളെ വീട്ടിലേക്കയക്കുകയും മറ്റ്​ വിദ്യാർഥികളെ ക്ലാസ്​ മുറി അധ്യയനത്തിനും ലാബ്​ പരിശീലനത്തിനുമായി വിളിക്കുകയും ചെയ്യാം. എണ്ണം കുറവാണെങ്കിൽ പി.ജി, ഗവേഷകവിദ്യാർഥികളെ കാമ്പസിൽ തുടരാൻ അനുവദിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:universitiesclassSchool
News Summary - Schools and universities will open on January 4th 2020
Next Story