Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൃശൂരിൽനിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി

text_fields
bookmark_border
തൃശൂരിൽനിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ മഹാരാഷ്ട്രയിൽ കണ്ടെത്തി
cancel

പനവേൽ (മഹാരാഷ്ട്ര): തൃശൂർ കൂർക്കഞ്ചേരിയിൽനിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ മഹാരാഷ്ട്രയിലെ പനവേലിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥികളായ രണ്ടു പെൺകുട്ടികളും ഒരാൺകുട്ടിയേയുമാണ് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയോടെയാണ് മൂവരും പനവേലിൽ എത്തിയത്. പരിസരത്തുള്ള ഹോട്ടലിൽ മുറിയെടുക്കാൻചെന്ന കുട്ടികളെ കണ്ട് സംശയംതോന്നിയ ഹോട്ടലുടമ സുഹൃത്തായ മലയാളിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.

മൂവരുടെയും ബന്ധുക്കളും കേരള പൊലീസും ഇന്ന് രാവിലെ മുംബൈയിൽ എത്തും. ഉച്ചയോടെ കുട്ടികളുമായി കൊച്ചിയിലേക്ക് മടങ്ങും.

സ്കൂളിലേക്കുപോയ കുട്ടികൾ മടങ്ങിയെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - School students missing from Thrissur found in Maharashtra
Next Story