Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷ്യ വിഷബാധയെന്ന്...

ഭക്ഷ്യ വിഷബാധയെന്ന് സംശയം; വയനാട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
representational image
cancel
Listen to this Article

വയനാട്: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വയനാട്ടിലെ നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ താമസിച്ചു പഠിക്കുന്ന 16 വിദ്യാർഥികളെയാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. രാവിലെ അസംബ്ലി നടന്നുകൊണ്ടിരിക്കെ കുട്ടികൾ തല കറങ്ങി വീഴുകയായിരുന്നു.

എന്നാൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭക്ഷ്യ വിഷബാധയാണോ എന്നും പരിശോധിക്കുന്നുണ്ട്. രാവിലെ സ്കൂളിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതേ സമയം സ്കൂളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad News
News Summary - School students hospitalised in wayanad due to health issues
Next Story