പാണ്ടിക്കാട് ബസ് സ്റ്റാൻറിൽ വിദ്യാർത്ഥികളുടെ കൂട്ടയടി; വൈറലായി വീഡിയോയും
text_fieldsപാണ്ടിക്കാട്. ബസ് സ്റ്റാന്റിൽ രണ്ട് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ ചേരിതിരിഞ്ഞ് ക ൂട്ടയടി. വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. നിസാര കാരണങ്ങളുടെ പേരിൽ മുമ്പ് ഉണ്ടായ അടിയുടെ തുടർച്ചയാണ് ബസ് സ്റ്റാന് റിൽ വെച്ച് കൂട്ടയടിയിൽ എത്തിയത്. യൂണിഫോം തിരഞ്ഞ് പിടിച്ചുള്ള അടി കാര്യമായപ്പോൾ നാട്ടുകാരും കച്ചവട സ്ഥാപനങ്ങളിൽ ഉള്ളവരും ഇടപെട്ടു. വിവരമറിഞ്ഞ് പാണ്ടിക്കാട് പൊലീസും സ്ഥലത്തെത്തി.
ഇതിനിടയിൽ കൂട്ടയടിയുടെ വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കാൻ തുടങ്ങി. വിഡിയോ വൈറലായതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പെടെ പാണ്ടിക്കാട്ടുകാർ നാട്ടിലേക്ക് കാര്യമന്വേഷിച്ചുള്ള വിളിയും കൂടി.
ശനിയാഴ്ച രാവിലെ വീഡിയോയിൽ നിന്ന് തിരിച്ചറിഞ്ഞ ഇരുവിഭാഗത്തിൽ നിന്നുമായി 28 വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് എസ്.ഐ അബ്ദുസലാമിന്റെ നേതൃത്വത്തിൽ ബോധവൽക്കരണവും താക്കീതും നൽകി.
