Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രിക്കറ്റ് ബാറ്റ്...

ക്രിക്കറ്റ് ബാറ്റ് തെറിച്ച്​ തലയിൽ കൊണ്ട് വിദ്യാർഥി മരിച്ചു

text_fields
bookmark_border
navaneeth-221119.jpg
cancel
camera_alt??????

ചാരുംമൂട്(ആലപ്പുഴ): ക്രിക്കറ്റ് ബാറ്റ് തലയുടെ പിന്നിൽ കൊണ്ട് വിദ്യാർഥിക്ക്​ ദാരുണ അന്ത്യം. ചാരുംമൂട് പുതുപ്പ ള്ളിക്കുന്നം വിനോദ് ഭവനിൽ വിനോദി​​െൻറ മകൻ നവനീതാണ്​ (11) മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ആറ ാം ക്ലാസ് വിദ്യാർഥിയായ നവനീത് ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിന് സമീപത്തേക്ക്​ നടക്കുന്നതിനിടെയാണ് സംഭവം.

മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന ചില കുട്ടികളുടെ കൈയിൽനിന്ന് അബദ്ധത്തിൽ പലകക്കഷണം കൊണ്ട് നിർമിച ്ച ബാറ്റ് തെറിച്ച്​ നവനീതി​​െൻറ തലയുടെ പിന്നിൽ പതിക്കുകയായിരു​െന്നന്ന്​​ പറയുന്നു. തലയിൽ ബാറ്റ്​ പതിച്ചതിനെ ത്തുടർന്ന്​ കുട്ടി തൽക്ഷണം ബോധരഹിതനായി. ഉടൻ ചുനക്കര സർക്കാർ ആശുപത്രിയിലും തുടർന്ന് കായംകുളം ആശുപത്രിയിലും എത ്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിലെത്തി കളിയിൽ ഏർപ്പെട്ടിരുന്ന കുട്ടികളോട് വിവരങ്ങൾ തിരക്കിയപ്പോൾ അബദ്ധത്തിൽ സംഭവിച്ചതാണെന്ന് മൊഴി നൽകി. സംഭവത്തെക്കുറിച്ച് വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്​. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടം നടത്തും. മാതാവ്: ധന്യ. സഹോദരൻ: നവീൻ.


നവനീതിൻെറ വേർപാട് ഉൾകൊള്ളാനാകാതെ നാട്
ചാരുംമൂട്: ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയ നവനീതിന് ക്രിക്കറ്റ് ബാറ്റി​​െൻറ രൂപത്തിൽ മരണം പിന്നാലെയെത്തിയത് നാടിനെ നടുക്കിയ ദുരന്തമായി. ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയും പുതുപ്പള്ളിക്കുന്നം വിനോദ് ഭവനത്തിൽ വിനോദി​​െൻറ മകനുമായ നവനീതി​​െൻറ (12) വേർപാട്​ കേട്ടുകേഴ്​വിയില്ലാത്ത ഒന്നായി മാറി. ക്ലാസ്​മുറിയിൽ പാമ്പ് കടി​േയറ്റ്​ വിദ്യാർഥിനി മരിച്ചതിന്​ പിന്നാലെ സ്​കൂൾ വളപ്പിൽ നടന്ന സംഭവം കേട്ടവരെ നടുക്കി.

വെള്ളിയാഴ്ച ഉച്ചക്ക്​ ഊണ് കഴിച്ച ശേഷം നവനീത് കൈ കഴുകാനായി ഗ്രൗണ്ടിന്​ സമീപമുള്ള പൈപ്പിന് സമീപത്തേക്ക് പോയി. ഈ സമയം എട്ടാം ക്ലാസിൽ പഠിക്കുന്ന ചില കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. ഇവരിൽ ഒരാളുടെ കൈയിൽ നിന്നും അബദ്ധത്തിൽ തെറിച്ച പഴയ ഡസ്ക്കി​​െൻറ കാൽ ഉപയോഗിച്ചുള്ള ബാറ്റ് നവനീതി​​െൻറ തലക്ക് പിന്നിൽ കൊള്ളുകയായിരുന്നു. കഴുത്തിന്​ പിറകിൽ മരകഷണം കൊണ്ട് താഴെ വീണ നവനീത് എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീഴുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നവർക്ക്​ തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടി നിൽക്കാനെ കഴിഞ്ഞുള്ളു. അധ്യാപകരും പി.ടി.എ അംഗങ്ങളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വിധി മറിച്ചായിരുന്നു. നവനീത് ഇനി തങ്ങൾക്കൊപ്പമുണ്ടാകില്ലെന്ന യാഥാർഥ്യം അധ്യാപകർക്കും വിദ്യാർഥികൾക്കും അംഗീകരിക്കേണ്ടിവന്നു.

സ്കൂൾ അങ്കണത്തിൽനിന്നും പുറത്തേക്ക്​ പരന്ന വാർത്ത നാടിനെയൊട്ടാകെ​ ശോകമൂകമാക്കി. കഴിഞ്ഞ നിമിഷം വരെ തങ്ങൾക്കൊപ്പം ഇരുന്ന്​ ആഹാരം കഴിച്ചവൻ ഓർമയാകുന്നുവെന്ന കാര്യം ഉൾക്കൊള്ളാനാകാതെ കൂട്ടുകാർ വിങ്ങിപ്പൊട്ടുകയാണ്​. പഠിക്കാൻ ഏറെ മിടുക്കനുമായിരുന്ന നവനീത്​ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവനായിരുന്നു. അലൂമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന പിതാവ് വിനോദിനെയും മാതാവ് ധന്യയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ദു:ഖം കടിച്ചമർത്തിയാണ് അയൽവാസികൾ നവനീതി​​െൻറ വീട്ടിലേക്ക് എത്തിയത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ ശനിയാഴ്​ച പോസ്​റ്റുമോർട്ടം നടത്തും. വിവിധ രാഷ്​ട്രീയ പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം നൂറുകണക്കിന് പേർ സംഭവം അറിഞ്ഞ് നവനീതി​​െൻറ വീട്ടിൽ എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsschool accidenthit by bat
News Summary - school student died after hit by cricket bat
Next Story