കണക്ക് ക്ലാസിൽ തെറ്റുപറ്റിയതിന് വിദ്യാർഥിക്ക് ക്രൂര മർദനം: കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം
text_fieldsകീഴ്മാട്: സ്കൂൾ വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവത്തിൽ ആലുവ പൊലീസ് കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി ആക്ഷേപം. ഇതിെൻറ ഭാഗമായി ബന്ധുക്കൾക്ക് കേസിെൻറ എഫ്.ഐ.ആർ കോപ്പി നൽകാതിരിക്കാൻ ശ്രമം നടന്നിരുന്നു. വൈകിയാണ് കോപ്പി നൽകിയത്. കുട്ടമശ്ശേരി ഗവ.സ്കൂളിൽ 10ാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. കണക്ക് ക്ലാസിൽ തെറ്റുപറ്റിയതിനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
ചികിത്സക്ക് പ്രവേശിപ്പിച്ച ആലുവ ജില്ല ആശുപത്രിയിൽനിന്ന് പൊലീസിന് വിവരം നൽകിയെങ്കിലും തിങ്കളാഴ്ചയാണ് മൊഴിയെടുത്തത്. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ തുടക്കത്തിൽ എടുത്തത്. നാട്ടുകാരും ബന്ധുക്കളും പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് കേെസടുക്കാൻ പൊലീസ് തയാറായത്. ഇതിനിടെ, കുട്ടിയെ മർദിച്ചെന്ന പരാതിയിൽ കേസ് എടുത്തിട്ടുണ്ടെന്ന് എസ്.ഐ പറഞ്ഞു. കൂടുതൽ അന്വേഷണം വേണം. മറ്റ് വിദ്യാർഥികളുടെ മൊഴിയെടുക്കേണ്ടതുണ്ടെന്നും എസ്.ഐ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

