You are here

സ്​കൂൾ വിദ്യാഭ്യാസം ഒറ്റ ഡയറക്​ടറേറ്റിന്​ കീഴിൽ;  മാറ്റത്തി​െൻറ മണിമുഴക്കം നാളെ

  • പുതിയ അധ്യയനവർഷത്തിന്​​​ ഒന്നുമുതൽ 12 വരെ ക്ലാസുകൾ ഒരേദിവസം ആരംഭിക്കുന്നു

08:38 AM
05/06/2019
School

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്തെ സ്​​കൂ​ളു​ക​ളി​ൽ വ്യാ​ഴാ​ഴ്​​ച വീ​ണ്ടും മ​ണി​മു​ഴ​ങ്ങും. പ്ര​വേ​ശ​നോ​ത്സ​വ​​ത്തോ​ടെ​യാ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്​ തു​ട​ക്കം​കു​റി​ക്കു​ന്ന​ത്. കോ​ള​ജു​ക​ളും വ്യാ​ഴാ​ഴ്​​ച ത​ന്നെ​യാ​ണ്​ തു​റ​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​ന്നു​മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ൾ​ക്ക്​ ഒ​ന്നി​ച്ച്​ തു​ട​ങ്ങു​െ​ന്ന​ന്ന പ്ര​ത്യേ​ക​ത​യാ​ണ്​ ഇ​ത്ത​വ​ണ. പ്രീ ​പ്രൈ​മ​റി ത​ല​ത്തി​ലും വ്യാ​ഴാ​ഴ്​​ച ത​ന്നെ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. 

സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ ജൂ​ൺ അ​വ​സാ​ന​ത്തി​ലോ ജൂ​ലൈ​യി​ലോ ആ​യി​രു​ന്നു തു​ട​ങ്ങി​യി​രു​ന്ന​ത്. ആ​ദ്യ ര​ണ്ട്​ അ​ലോ​ട്ട്​​​മ​െൻറ്​ പ്ര​കാ​ര​മു​ള്ള പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​ക്കി പ്ല​സ്​ വ​ൺ ക്ലാ​സു​ക​ളും ജൂ​ൺ ആ​റി​ന്​ ത​ന്നെ തു​ട​ങ്ങു​ക​യാ​ണ്. ചെ​റി​യ പെ​രു​ന്നാ​ൾ കാ​ര​ണം സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്​ ജൂ​ൺ മൂ​ന്നി​ൽ​നി​ന്ന്​ ആ​റി​ലേ​ക്ക്​ മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​​െൻറ സം​സ്​​ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തൃ​ശൂ​ർ ചെ​മ്പൂ​ച്ചി​റ ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ ഒ​മ്പ​തി​ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ്​ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.   

സം​സ്​​ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ മൂ​ന്ന്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ ല​യി​പ്പി​ച്ച്​ ഒ​ന്നു​മു​ത​ൽ 12 വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സം ഒ​രു ഡ​യ​റ​ക്​​​ട​റേ​റ്റി​ന്​ കീ​ഴി​ലാ​ക്കി​യ​താ​ണ്​ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ വ​ലി​യ​മാ​റ്റം. ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ ജ​ന​റ​ൽ എ​ജു​ക്കേ​ഷ​ന്​ (ഡി.​ജി.​ഇ) കീ​ഴി​ലാ​ണ്​ സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ സ്​​കൂ​ളു​ക​ളും തു​റ​ക്കു​ന്ന​ത്.  ല​യ​ന​ത്തി​നെ​തി​രെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ ഒ​ന്ന​ട​ങ്ക​വും ഹൈ​സ്​​കൂ​ൾ, പ്രൈ​മ​റി ത​ല​ങ്ങ​ളി​ലെ പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളും പ്ര​ക്ഷോ​ഭ​പാ​ത​യി​ലാ​ണ്. ഇ​വ​ർ ഒ​ന്നി​ച്ച്​ രൂ​പം​ന​ൽ​കി​യ സം​യു​ക്​​ത അ​ധ്യാ​പ​ക​സ​മി​തി സം​സ്​​ഥാ​ന, ജി​ല്ല ത​ല പ്ര​വേ​ശ​നോ​ത്സ​വ​ങ്ങ​ൾ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്​​തി​ട്ടു​ണ്ട്.  മാ​ർ​ച്ചി​ൽ സ്​​കൂ​ൾ അ​ട​ക്കു​േ​മ്പാ​ൾ ഹൈ​സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​​െൻറ മേ​ധാ​വി​യാ​യി​രു​ന്ന ഹെ​ഡ്​​മാ​സ്​​റ്റ​ർ വ്യാ​ഴാ​ഴ്​​ച തി​രി​കെ​യെ​ത്തു​േ​മ്പാ​ൾ കാ​ത്തി​രി​ക്കു​ന്ന​ത്​ വൈ​സ്​ ​പ്രി​ൻ​സി​പ്പ​ൽ ​പ​ദ​വി​യാ​ണ്. ഹൈ​സ്​​കൂ​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യും ഒ​ന്നി​ച്ചു​ള്ള സ്​​കൂ​ളു​ക​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​ണ്​ പു​തി​യ സ്​​ഥാ​പ​ന​മേ​ധാ​വി. മൂ​ന്ന്​ ഡ​യ​റ​ക്​​ട​റേ​റ്റു​ക​ൾ​ക്ക്​ കീ​ഴി​ലെ പ​രീ​ക്ഷ ഭ​വ​നും ഇൗ ​വ​ർ​ഷ​ത്തോ​ടെ ഒ​ന്നാ​യി മാ​റു​ക​യാ​ണ്. 

തി​രു​ത്ത​ലു​ക​ൾ വ​രു​ത്തി​യ ഒ​മ്പ​ത്, പ​ത്ത്​ ക്ലാ​സു​ക​ളി​ലേ​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ദ്യ​ഭാ​ഗം പാ​ഠ​പു​സ്​​ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി​യും വി​ത​ര​ണ​വും ഏ​റെ​ക്കു​റെ ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു 8.43 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ യൂ​നി​ഫോ​മി​നു​ള്ള 42 ല​ക്ഷം മീ​റ്റ​ർ കൈ​ത്ത​റി തു​ണി​യും ത​യാ​റാ​ക്കി. സ്​​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ 203ഉം ​വി.​എ​ച്ച്.​എ​സ്.​ഇ​യി​ൽ 226 പ്ര​വൃ​ത്തി​ദി​ന​വു​മാ​ണ്​ സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ട​ത്. സ്​​കൂ​ളു​ക​ളു​ടെ ഭൗ​തി​ക​സൗ​ക​ര്യ​വും ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്. ഹൈ​സ്​​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ത​ല​ത്തി​ൽ 45000 ക്ലാ​സ്​​മു​റി​ക​ൾ ഡി​ജി​റ്റ​ലാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ഇൗ​വ​ർ​ഷം ഒ​ന്നു​മു​ത​ൽ ഏ​ഴ്​ വ​രെ ക്ലാ​സു​ക​ളു​ള്ള 9941 സ്​​കൂ​ളു​ക​ളി​ൽ ഹൈ​ടെ​ക്​ ലാ​ബു​ക​ൾ കൂ​ടി സ​ജ്ജ​മാ​ക്കി. ‘അ​ക്കാ​ദ​മി​ക മി​ക​വ്, വി​ദ്യാ​ല​യ മി​ക​വ്​’ എ​ന്ന മു​ദ്രാ​വാ​ക്യ​മാ​ണ്​ ഇൗ​വ​ർ​ഷം പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്.  

Loading...
COMMENTS