Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് സർക്കാർ...

കോഴിക്കോട് സർക്കാർ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു; ഒഴിവായത് വൻ അപകടം

text_fields
bookmark_border
കോഴിക്കോട് സർക്കാർ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു; ഒഴിവായത് വൻ അപകടം
cancel
camera_altതോട്ടുമുക്കം സ്കൂളിന്‍റെ മേൽക്കൂര തകർന്ന നിലയിൽ 

കൊടിയത്തൂർ (കോഴിക്കോട്): തോട്ടുമുക്കം ഗവ. യു.പി സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര തകർന്ന് വീണു. പ്രീ പ്രൈമറി ക്ലാസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൻ്റെ മേൽക്കൂരയാണ് ചൊവ്വാഴ്ച രാത്രി തകർന്ന് വീണത്. സ്കൂൾ അവധി സമയമായതിനാലും വിദ്യാർഥികൾ ഇല്ലാത്തതിനാലും വലിയ അപകടം ഒഴിവായി.

40 വർഷത്തോളം പഴക്കമുള്ള കെട്ടിടം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് ഫണ്ട് വെച്ച് നവീകരണ പ്രവൃത്തി തുടങ്ങാനിരിക്കേയാണ് അപകടമുണ്ടായതെന്ന് പ്രധാനാധ്യാപകൻ ഗിരീഷ് കുമാർ പറഞ്ഞു. നവീകരണ പ്രവൃത്തിയുടെ ടെണ്ടർ നടപടികൾ പൂർത്തിയായതാണെന്നും ഈ അവധിക്കാലത്ത് തന്നെ നവീകരണ പ്രവൃത്തി തുടങ്ങാൻ നടപടി സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ച‍യായി പെയ്യുന്ന വേനൽ മഴയിൽ കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിക്കുകയും കൃഷി നാശം സംഭവിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school building collapsedHeavy rain
News Summary - School roof collapsed in kozhikode
Next Story