സ്കൂളുകൾ ഇന്ന് അറിവിെൻറ ആരവത്തിലേക്ക്
text_fieldsതിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം സ്കൂളുകൾ വെള്ളിയാഴ്ച തുറക്കും. കോഴിക്കോട് ജില്ലയിൽ നിപ കാരണം സ്കൂൾ തുറക്കുന്നത് ജൂൺ അഞ്ചിലേക്ക് നീട്ടിയിട്ടുണ്ട്. മലപ്പുറത്ത് ആറിനാണ് തുറക്കുന്നത്. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം നെടുമങ്ങാട് ഗവ.എൽ.പി.എസിലും ഗവ. ഗേൾസ് എച്ച്.എസ്.എസിലുമായി നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിൽ പുതുതായി എത്തും. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ ഇത്തവണയും വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
പാഠപുസ്തകം, സ്കൂൾ യൂനിഫോം വിതരണം സ്കൂൾ തുറക്കുംമുമ്പ് പൂർത്തിയാക്കി. സ്കൂൾ തുറക്കുന്ന ദിവസത്തിന് തൊട്ടടുത്ത ശനിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ജൂൺ ഏഴിനായിരിക്കും കുട്ടികളുടെ കണക്ക് ശേഖരിക്കുക. തൊട്ടടുത്ത ദിവസം കുട്ടികളുടെ ഏറ്റക്കുറച്ചിൽ സംബന്ധിച്ച കണക്ക് പുറത്തുവരും. ഇതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തസ്തിക നിർണയം.
സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടിയേക്കും
കോഴിക്കോട്: നിപ രോഗത്തിെൻറ പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂളുകൾ തുറക്കുന്നത് വീണ്ടും നീട്ടാൻ സാധ്യത. നിലവിൽ ഇൗ മാസം അഞ്ചിന് സ്കൂൾ തുറക്കാനാണ് ജില്ല ഭരണകൂടം തീരുമാനിച്ചത്. എന്നാൽ, ജില്ല പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള ജനപ്രതിനിധികൾ സ്കൂൾ തുറക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. നിപയുടെ ഭീതി ഒഴിഞ്ഞിട്ടില്ലെന്നതിനാലാണ് ഇൗ ആവശ്യമുന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
