Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതുമാര നാം ക്യാഹേ? ...

തുമാര നാം ക്യാഹേ? ഇവിടെ അധികവും അതിഥി തൊഴിലാളികളുടെ മക്കൾ

text_fields
bookmark_border
തുമാര നാം ക്യാഹേ?  ഇവിടെ അധികവും അതിഥി   തൊഴിലാളികളുടെ മക്കൾ
cancel
camera_alt

അതിഥി തൊഴിലാളികളുടെ മക്കൾ വിദ്യാർഥികളായുള്ള ബൈരായിക്കുളം ഗവ. എൽ.പിയിൽ മറ്റ് കുട്ടികൾക്ക് ‘അ’ അക്ഷരം എഴുതിക്കാണിക്കുന്ന വിദ്യാർഥിനി ശിവാംഗി

പ്ര​വേ​ശ​നോ​ത്സ​വം വ​രു​മ്പോ​ഴും ബൈ​രാ​യി​ക്കു​ളം ഗ​വ. എ​ൽ.​പി സ്കൂ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​യും. ഇ​ക്കു​റി​യും അ​തി​ന് മാ​റ്റ​മു​ണ്ടാ​യി​ല്ല.100 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഈ ​വി​ദ്യാ​ല​യ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ് കൂ​ടു​ത​ലും. ആ​കെ​യു​ള്ള 34 കു​ട്ടി​ക​ളി​ൽ മ​ല​യാ​ളി​ക​ൾ മൂ​ന്നു​പേ​ർ മാ​​ത്രം. അ​തി​ൽ ര​ണ്ട് കു​ട്ടി​ക​ൾ മൂ​ന്നാം ക്ലാ​സി​ലും ഒ​രു കു​ട്ടി നാ​ലാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

വ്യാ​വ​സാ​യി​ക ഏ​രി​യ ആ​യ​തി​നാ​ൽ വീ​ടി​ല്ലാ​ത്ത​താ​ണ് സ്കൂ​ളു​ക​ളി​ലേ​ക്ക് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കാ​നെ​ത്താ​ത്ത​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു. അ​തേ​സ​മ​യം, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ സ​മീ​പ​ത്ത് ധാ​രാ​ള​മു​ണ്ടു​താ​നും. കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ക്കാ​ൻ വ​ലി​യ ഉ​ത്സാ​ഹ​മാ​ണ് അ​വ​ർ​ക്ക്. 12 കു​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം ഒ​ന്നാം​ക്ലാ​സി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. എ​ല്ലാ​വ​രും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളാ​ണ്. കൂ​ടു​ത​ലും ആ​ൺ​കു​ട്ടി​ക​ളാ​ണ്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കു​ട്ടി​ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​ധാ​നാ​ധ്യാ​പി​ക കെ.​പി. ദീ​പ്തി.

ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് കൂ​ടു​ത​ലും. ‘ഇ​തി​നേ ശ​ക്തി ഹ​മേ ദേ​നാ ദാ​ദാ...’ എ​ന്നു തു​ട​ങ്ങു​ന്ന ഹി​ന്ദി പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഇ​ത്ത​വ​ണ സ്കൂ​ളി​ൽ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ബെ​ൽ മു​ഴ​ങ്ങി​യ​ത്. അ​ധ്യാ​പ​ക​രെ​ല്ലാം പു​തി​യ കു​ട്ടി​ക​ളോ​ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് ഹി​ന്ദി​യി​ലാ​ണ്. പി​ന്നീ​ട് അ​വ​ർ മ​ല​യാ​ളം പ​ഠി​ച്ചു​തു​ട​ങ്ങും. ക​ഴി​ഞ്ഞ ത​വ​ണ അ​വി​നാ​ശ് എ​ന്ന കു​ട്ടി എ​ൽ.​എ​സ്.​എ​സ് പ​രീ​ക്ഷ എ​ഴു​തി. ആ ​കു​ട്ടി ന​ന്നാ​യി മ​ല​യാ​ളം സം​സാ​രി​ക്കു​മെ​ന്ന് അ​ധ്യാ​പ​ക​നാ​യ ജി​യോ ജെ​യ്സ​ൺ സാ​ക്ഷ്യ​പ്പെ​ടു​ത്തി.

അ​ടു​ത്ത ത​വ​ണ കൂ​ടു​ത​ൽ കു​ട്ടി​ക​ളെ എ​ൽ.​എ​സ്.​എ​സ് പ​രീ​ക്ഷ എ​ഴു​തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ധ്യാ​പ​ക​ർ. ഇ.​പി. ആ​തി​ര, ജി.​എ​സ്. ര​മ്യ എ​ന്നി​വ​രാ​ണ് സ്കൂ​ളി​ലെ മ​റ്റ് അ​ധ്യാ​പ​ക​ർ. ചോ​റും ദാ​ൽ ക​റി​യും സോ​യാ​ബീ​നു​മൊ​ക്കെ അ​ട​ങ്ങി​യ​താ​ണ് ഇ​വി​ട​ത്തെ ഉ​ച്ച​ഭ​ക്ഷ​ണം. പ്ര​വേ​ശ​നോ​ത്സ​വ​മാ​യ​തി​നാ​ൽ പാ​യ​സം ന​ൽ​കി​യാ​ണ് അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ൾ എ​ന്ന മേ​ൽ​വി​ലാ​സം മാ​റ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് പ്ര​ധാ​നാ​ധ്യാ​പി​ക ദീ​പ്തി പ​റ​യു​ന്നു. സ്കൂ​ളി​ന്റെ കെ​ട്ടും​മ​ട്ടും മാ​റി സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ട്ടാ​ൽ കു​ട്ടി​ക​ൾ വ​രു​മെ​ന്ന് ത​ന്നെ​യാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChildrenmalayalisworkersGuestSchool opened
News Summary - What is your name? Most of the children of guest workers here
Next Story