കലോത്സവവും ചലച്ചിത്രമേളയും അടക്കം സർക്കാർ ആഘോഷങ്ങൾ ഒരു വർഷത്തേക്ക് റദ്ദാക്കി
text_fieldsതിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ ആ ഭിമുഖ്യത്തിലും സർക്കാർ ഫണ്ട് ഉപയോഗിച്ചും നടത്തുന്ന മുഴുവൻ ആഘോഷപരിപാടികളും ഒരു വർഷത്തേക്ക് റദ്ദാക്കി. അന്താരാഷ്ട്ര ചലച്ചിത്രമേള, സ്കൂൾ കലോത്സവം, സർവകലാശാല യുവജനോത്സവം, വിേനാദസഞ്ചാരം അടക്കം എല്ലാ വകുപ്പുകളുടെയും മുഴുവൻ ആഘോഷങ്ങളും ഒഴിവാക്കുന്നതായി പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ചൊവ്വാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഇതിൽ സാംസ്കാരിക, ടൂറിസം, വിദ്യാഭ്യാസ വകുപ്പുകൾക്ക് അതൃപ്തിയുണ്ട്.സ്കൂൾ കലോത്സവവും ചലച്ചിത്രമേളയും അടക്കം റദ്ദാക്കിയ ഉത്തരവ് മന്ത്രിസഭയിൽ ചർച്ച ചെയ്യാതെ പൊതുഭരണവകുപ്പ് ഇറക്കിെയന്നാണ് വിവരം. മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നതിന് മുമ്പ് ആഘോഷങ്ങൾ ഒഴിവാക്കാൻ നൽകിയ നിർദേശപ്രകാരമാണ് അദ്ദേഹത്തിെൻറ കീഴിലുള്ള വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പുറത്തുവന്ന ശേഷം മാത്രമാണ് മന്ത്രിമാർ അറിഞ്ഞത്.
തീരുമാനം ഉദ്യോഗസ്ഥതലത്തിലുള്ള പിഴവാണെന്ന് മന്ത്രി എ.കെ. ബാലൻ പ്രതികരിച്ചു. ആർഭാടമൊഴിവാക്കി ചലച്ചിത്രമേള അടക്കം പരിപാടികൾ നടത്തണമെന്ന് ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ട്രാവൽ മാർട്ട് നടത്തേണ്ടെന്ന നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും അതൃപ്തിയുണ്ട്. ഇത് ആഘോഷമല്ല, ബിസിനസ് സംരംഭമാണെന്നാണ് വകുപ്പിെൻറ നിലപാട്. സംസ്ഥാനം ദുരന്തം നേരിട്ടപ്പോൾ മാനുഷികപരിഗണന കണക്കിലെടുത്താണ് കലോത്സവം ഒഴിവാക്കിയതെന്ന് മന്ത്രി കെ.ടി. ജലീൽ പ്രതികരിച്ചു.സ്കൂൾ കലോത്സവം ഒഴിവാക്കിയത് വിദ്യാഭ്യാസവകുപ്പിനെ ഞെട്ടിച്ചെങ്കിലും പരസ്യപ്രതികരണത്തിന് തയാറായില്ല. കുട്ടികൾക്ക് കിേട്ടണ്ട ഗ്രേസ് മാർക്ക് നഷ്ടപ്പെടുത്തുന്ന നടപടിയിൽ വിദ്യാർഥിസംഘടനകളും പ്രതിഷേധിച്ചു. ആർഭാടമൊഴിവാക്കി സ്കൂൾ മേളകൾ നടത്തണമെന്ന നിലപാടിലാണ് സംഘടനകൾ.
ആഘോഷങ്ങൾക്കായി നീക്കിെവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകണമെന്ന് വകുപ്പ് മേധാവികൾക്കും സെക്രട്ടറിമാർക്കും പൊതുഭരണവകുപ്പ് നിർദേശം നൽകി. ടൂറിസം വകുപ്പിെൻറയും സാംസ്കാരികവകുപ്പിെൻറയും ഒട്ടു മിക്ക പരിപാടികളും റദ്ദാകും. ഇതിൽ പലതും ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചതുമാണ്. പ്രളയത്തെത്തുടർന്ന് മാറ്റിെവച്ച നെഹ്റുട്രോഫി വള്ളംകളി ഉണ്ടാകില്ലെന്ന് ഉറപ്പായി. ടൂറിസംമേഖല പൂർണമായി തകർന്നെന്ന പ്രചാരണം അന്തർദേശീയതലത്തിൽ ഉണ്ടാകുമെന്നും ഇത് വൻ തിരിച്ചടിയാകുമെന്നും ആശങ്കയുണ്ട്. ചലച്ചിത്രമേളക്ക് പുറമെ നാടകോത്സവം, ഡോക്യുമെൻററി മേള, വിവിധ കലാപരിപാടികൾ, വിവിധ സ്ഥാപനങ്ങൾ സർക്കാർ സഹായത്തോടെ നടത്തുന്ന സാംസ്കാരികപരിപാടികൾ എന്നിവക്കും വിലക്ക് വരും.
വിദ്യാഭ്യാസ വകുപ്പിന് അതൃപ്തി; ഉത്തരവിൽ ഇളവ് വരുത്താൻ ശ്രമം
കെ. നൗഫൽ
തിരുവനന്തപുരം: പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം ഇൗ വർഷം ഒഴിവാക്കിയുള്ള പൊതുഭരണവകുപ്പിെൻറ ഉത്തരവിൽ പൊതുവിദ്യാഭ്യാസവകുപ്പിന് അതൃപ്തി. സ്കൂൾ കലോത്സവം ഉപേക്ഷിക്കുന്നതിെൻറ പ്രത്യാഘാതങ്ങൾ വിദ്യാഭ്യാസവകുപ്പുമായി കൂടിയാലോചിക്കാതെയാണ് ഉത്തരവിറക്കിയത്. ആഘോഷ, ആർഭാടപരിപാടികൾ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ നിർദേശത്തിലേക്ക് പൊതുഭരണവകുപ്പ് സെക്രട്ടറി സ്കൂൾ കലോത്സവം ഉൾപ്പെടെയുള്ള പരിപാടികൾ കൂട്ടിച്ചേർത്ത് ഉത്തരവിറക്കുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിലുള്ളവർ വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പ് ഉത്തരവിറക്കിയതോടെ കേലാത്സവം നടത്താനാകാത്ത അവസ്ഥയിലായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യത്തിൽ ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുടെ ഒാഫിസുമായി സംസാരിച്ച് കലോത്സവം നടത്താനുള്ള സാധ്യത ആരായും.
സ്കൂൾ കലോത്സവം ഒഴിവാക്കാനുള്ള ഉത്തരവിലൂടെ സംസ്ഥാന സ്കൂൾ കായികമേള, ശാസ്ത്രമേള ഉൾപ്പെടെയുള്ള പരിപാടികളുടെ നടത്തിപ്പിലും ആശയക്കുഴപ്പമുയർന്നിട്ടുണ്ട്. ഇവയെല്ലാം സബ്ജില്ല, ജില്ലതലങ്ങളിൽ പ്രത്യേകം മത്സരം നടത്തിയാണ് സംസ്ഥാനമത്സരം നടത്തുന്നത്. സർക്കാർ ഉത്തരവിലൂടെ ഇൗ തലങ്ങളിലുള്ള മത്സരങ്ങളും നടത്താനാകില്ല. കലോത്സവം മാറ്റിവെക്കുമെന്ന് ചില മാധ്യമങ്ങളിൽ വാർത്തയും സമൂഹമാധ്യമങ്ങളിൽ പ്രചാരണവും നടന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയുടെ നിർദേശപ്രകാരം ഇക്കാര്യം നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പത്രക്കുറിപ്പ് തയാറാക്കിയിരുന്നു.
പത്രക്കുറിപ്പിെൻറ ഉള്ളടക്കം വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് ചൊവ്വാഴ്ച രാവിലെ വാട്സ്ആപ് ഗ്രൂപ്പിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊതുഭരണവകുപ്പിെൻറ ഉത്തരവിറങ്ങിയത്. ഇതോടെ തയാറാക്കിവെച്ച പത്രക്കുറിപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പ്രസിദ്ധീകരണത്തിന് നൽകിയില്ല. സർവകലാശാല കലോത്സവങ്ങളും ഉത്തരവിെൻറ സാഹചര്യത്തിൽ നടത്താൻ സാധിക്കില്ല.
കലോത്സവം ഒഴിവാക്കിയാൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാനുള്ള വഴിയും അടയും. കഴിഞ്ഞ വർഷം ആറായിരത്തോളം വിദ്യാർഥികളാണ് വിവിധ മേളകളിലൂടെ ഗ്രേസ് മാർക്കിന് അർഹരായത്. ഉത്തരവിൽ അധ്യാപകസംഘടനകളും വിദ്യാർഥിസംഘടനകളും കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിൽ നടത്താനിരുന്ന കലോത്സവം പ്രളയത്തിെൻറ സാഹചര്യത്തിൽ വേദി മാറ്റി ആർഭാടങ്ങൾ പരമാവധി കുറച്ച് നടത്തണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവെക്കുന്നത്. എസ്.എഫ്.െഎ ഉൾപ്പെടെയുള്ള വിദ്യാർഥിസംഘടനകളും സ്കൂൾ കലോത്സവം ഒഴിവാക്കുന്നതിെനതിരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
