Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോഴിക്കോടിെൻറ കുത്തക അവസാനിപ്പിച്ച് കലാ കിരീടം പാലക്കാടിന്
text_fieldsbookmark_border
ആലപ്പുഴ: തുടർച്ചയായ 12 വർഷത്തെ കോഴിക്കോടിെൻറ കുത്തക അവസാനിപ്പിച്ച് 59ാം സ്കൂൾ കലോത്സവത്തിൽ പാല ക്കാട് ജേതാക്കൾ. 930 േപായിൻറുമായാണ് പാലക്കാട് ഒന്നാം സ്ഥാനം നേടിയത്. 927 പോയിൻറുനേടിയ കോഴിക്കോടിന് രണ ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
പ്രളയത്തിെൻറ പശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി നട ത്തിയ കലോത്സവം മൂന്ന് ദിവസമായി ചുരുക്കിയിരുന്നു. ചെലവുചുരുക്കലിെൻറ ഭാഗമായി ജേതാക്കൾക്കുള്ള സ്വർണക്കപ്പും ഇത്തവണ ഒഴിവാക്കിയിരുന്നു.
മൂന്ന് ദിവസം കൊണ്ട് നടേത്തണ്ടി വന്നതിനാൽ തന്നെ മത്സരങ്ങൾ പലതും സമയക്രമം തെറ്റി ഇന്ന് പുലർച്ചെേയാടെയാണ് അവസാനിച്ചത്. എന്നാൽ വിജയികളെ ഒൗദ്യോഗികമായി പ്രഖ്യാപിക്കാതെയാണ് മേളയുടെ കൊടിയിറങ്ങിയത്. 60ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കാസർകോട് വേദിയാകും.
| പോയിൻറ് നില |
| 1 | പാലക്കാട് | 930 |
| 2 | കോഴിക്കോട് | 927 |
| 3 | തൃശൂർ | 903 |
| 4 | കണ്ണൂർ | 901 |
| 5 | മലപ്പുറം | 895 |
| 6 | എറണാകുളം | 886 |
| 7 | ആലപ്പുഴ | 870 |
| 8 | കൊല്ലം | 862 |
| 9 | തിരുവനന്തപുരം | 858 |
| 10 | കാസർകോട് | 839 |
| 11 | വയനാട് | 834 |
| 12 | കോട്ടയം | 829 |
| 13 | പത്തനംതിട്ട | 770 |
| 14 | ഇടുക്കി | 706 |
Next Story
